‘സക്കറിയയുടെ ഗർഭിണി’കളിലെ ആശ ശരത്തിന്റെ തല; നിത്യാമേനോന്റെ ഉടൽ; തൂങ്കാവനം പോസ്റ്ററിലെ തട്ടിപ്പ് ആരാധകർ കയ്യോടെ പൊക്കി

പ്രേക്ഷകരെ കബളിപ്പിച്ചെന്ന് ആരോപണത്തിൽ മുങ്ങി കമൽഹാസൻ നായകനായ തൂങ്കാവനത്തിന്റെ പോസ്റ്റർ. മലയാള താരം ആശ ശരത്തിന്റെ ചിത്രമടങ്ങിയ പോസ്റ്ററാണ് സിനിമാ പേജുകളിലും ഗ്രൂപ്പുകളിലും ചർച്ചയാകുന്നത്.

പോസ്റ്ററിലെ ചിത്രത്തിലുള്ളത് ആശ ശരത്തിന്റെ മുഖം മാത്രമാണെന്നും ഉടൽ നിത്യാ മേനോന്റേതാണെന്നുമാണ് ആരാധകരുടെ കണ്ടെത്തൽ. മാത്രമല്ല, മുഖം സക്കറിയയുടെ ഗർഭിണി എന്ന ചിത്രത്തിലേതാണ്. ഗൂഗിളിൽ സെർച്ച് ചെയ്താൽ ഇക്കാര്യം വ്യക്തമാകുമെന്നും ഇവർ അവകാശപ്പെടുന്നു. പോസ്റ്ററിലെ ആശ ശരത്തിന്റെ അതേ വേഷത്തിൽ അതേ പോസിൽ നിൽക്കുന്ന നിത്യാ മേനോന്റെ ചിത്രം ഗൂഗിളിൽ നിന്ന് കണ്ടെത്താൻ സാധിക്കും.

download

Asha-Sarath

Nithya-Menon-Pics_4

ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ മറ്റൊരു ചിത്രത്തിലെ മുഖവും, മറ്റൊരു നടിയുടെ ഉടലും ചേർത്ത് എന്തിന് പോസ്റ്റർ തയ്യാറാക്കുന്നുവെന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.

ചിത്രത്തിൽ കമൽഹാസന്റെ ഭാര്യയുടെ വേഷത്തിലാണ് ആശാ ശരത് എത്തുന്നത്. എന്നാൽ, ചിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത നടിയാണ് നിത്യാ മേനോൻ. 2011ൽ റിലീസ് ചെയ്ത ഫ്രഞ്ച് സിനിമ സ്ലീപ് ലെസ് നൈറ്റിന്റെ റീമേക്കാണ് തൂങ്കാവനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here