പാലായില്‍ നയം വ്യക്തമാക്കി മാണി; സീസറിനുള്ളത് സീസറിന്; ദൈവത്തിനുള്ളത് ദൈവത്തിന്; പാലായാണ് ലോകമെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മാണിയുടെ മറുപടി

പാലാ: ബാര്‍ക്കോഴക്കേസില്‍ മന്ത്രിസ്ഥാനം രാജിവെച്ചശേഷം പാലായിലെത്തിയ കെഎം മാണിക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വീകരണം. പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍ കെഎം മാണി നയം വ്യക്തമാക്കി. സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്, അതാണ് തന്റെ നയമെന്ന് കെഎം മാണി പറഞ്ഞു. പാലായ്ക്കുള്ളത് പാലായ്ക്കും കേരളത്തിനുള്ളത് കേരളത്തിനും എന്ന നിലപാട് മാത്രമേ ഇതുവരെ സ്വീകരിച്ചിട്ടുള്ളൂ. അതാണ് എല്ലാ ബഡ്ജറ്റിലും സ്വീകരിച്ച നയമെന്നും കെഎം മാണി പറഞ്ഞു.

പാലായ്ക്ക് പുറത്ത് ലോകം ഉണ്ടെന്ന് മനസിലാക്കണം എന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആരോപണത്തിന് മാണി കടുത്ത ഭാഷയില്‍ മറുപടി നല്‍കി. പാലായ്ക്ക് പുറത്ത് ലോകമുണ്ടെന്ന് എന്നെ ആരും പഠിപ്പിക്കണ്ട എന്ന് കെഎം മാണി പറഞ്ഞു. പാലായ്ക്കപ്പുറവും ലോകമുണ്ടെന്ന് പറയുന്നവരോട് ലോകമൊക്കെ ഞാന്‍ കണ്ടിട്ടുണ്ട് എന്ന് പറയും. പാലായും ഇവിടുത്തെ ജനങ്ങളുമാണ് തന്റെ ലോകമെന്നും കെഎം മാണി തുറന്നടിച്ചു.

പിസി ജോര്‍ജിനെയും കെഎം മാണി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പേ പിടിച്ച ഒരു പയ്യന്‍ പാര്‍ട്ടിയിലുണ്ട്. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല. അയല്‍വക്കത്തെ അംഗത്തിന് അയോഗ്യത കല്‍പ്പിച്ചു. സ്പീക്കര്‍ എല്ലാം പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതലൊന്നും പറയാനില്ല. ആരോടും പകയില്ല. എല്ലാവര്‍ക്കും നന്മ വരട്ടെ എന്നും മാണി പറഞ്ഞു. സാമ്പത്തിക വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. കേരളത്തിന്റെ വികസനത്തിന് സ്ഥായിയായ സംഭാവന നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കെഎം മാണി പറഞ്ഞു.

ധൂര്‍ത്ത പുത്രനായി അല്ല ഞാന്‍ വന്നത്. പാലായ്ക്ക് വേണ്ടി ശതകോടികളുടെ നിക്ഷേപം കൊണ്ടുവന്നുവെന്നും കെഎം മാണി പറഞ്ഞു. അതിന് പിന്നില്‍ നിങ്ങളാണ് ശക്തി. മന്ത്രിസ്ഥാനവും സ്ഥാനമാനങ്ങളും കൈയ്യൊഴിഞ്ഞാണ് ഇവിടെ എത്തിയത്. ചിരിക്കാന്‍ ഒരുപാട് പേരുണ്ട്. കരയുമ്പോള്‍ കൂടെക്കരയാന്‍ ആരുമില്ല. പക്ഷേ നിങ്ങളുടെ സ്‌നേഹം കാണുമ്പോള്‍ എനിക്ക് കരച്ചിലില്ല. നിങ്ങള്‍ക്ക് കരച്ചിലുണ്ട്. നിങ്ങള്‍ എനിക്ക് നല്‍കുന്ന സ്‌നേഹവും പിന്തുണയും വലുതാണ്. പാലാക്കാരുടെ സ്‌നേഹം മുഴുവനായി ആസ്വദിക്കാനാവുന്നുണ്ട്. അതില്‍ നന്ദി അറിയിക്കുന്നുവെന്നും മാണി പറഞ്ഞു.

എന്നാല്‍ ബാര്‍ കോഴക്കേസില്‍ പ്രതികരിക്കാന്‍ കെഎം മാണി തയ്യാറായില്ല. കെ ബാബുവിനെതിരെ ഒരു വിമര്‍ശനവും മാണി ഉന്നയിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യം അണികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കെഎം മാണി പ്രതികരിച്ചില്ല. തന്നെ ഓര്‍ത്ത് കരയേണ്ട, മകനെ ഓര്‍ത്ത് കരഞ്ഞാല്‍ മതിയെന്ന്

കെഎം മാണിക്കും കെ ബാബുവിനും രണ്ട് നീതിയെന്ന ആക്ഷേപമുണ്ടെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി പിജെ ജോസഫ് പറഞ്ഞു. സംശയം അടിയന്തരമായി ദുരീകരിക്കണമെന്നും മന്ത്രി പിജെ ജോസഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News