ബിജു രമേശിന്റെ മൊഴിയില്‍ കെ ബാബുവിന്റെ പേര് ഉണ്ടെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് ടി സിദ്ദീഖ്; മൊഴിപ്പകര്‍പ്പ് കാട്ടി വെല്ലുവിളി ഏറ്റെടുത്ത് പിഎം മനോജ്; വാക്ക് പാലിക്കാതെ ബഹളംവച്ച് ഒഴിഞ്ഞുമാറി ടി സിദ്ദീഖ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജു രമേശ് നല്‍കിയ രഹസ്യ മൊഴിയില്‍ കെ ബാബുവിന്റെ പേരുണ്ടെങ്കില്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖ്. പീപ്പിള്‍ ടിവിയുടെ ന്യൂസ് ന്‍ വ്യൂസിലായിരുന്നു ടി സിദ്ദീഖിന്റെ വെല്ലുവിളി. ന്യൂസ് ന്‍ വ്യൂസില്‍ ചര്‍ച്ചയ്‌ക്കെത്തിയ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പിഎം മനോജ് ടി സിദ്ദീഖിന്റെ വെല്ലുവിളി ഏറ്റെടുത്തു.

ബിജു രമേശ് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് പിഎം മനോജ് എടുത്തുകാട്ടി. മൊഴിപ്പകര്‍പ്പിന്റെ പതിനേഴാം പേജില്‍ കെ ബാബുവിന്റെ പേര് ബിജു രമേശ് പറയുന്നുണ്ട്. പേജ് എടുത്ത്കാട്ടുകയും കെ ബാബുവിനെതിരായ മൊഴി പിഎം മനോജ് വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ടി സിദ്ദീഖ് തയ്യാറായില്ല. വെല്ലുവിളി ഏറ്റെടുക്കാതെയും മറുപടി നല്‍കാതെയും ഒഴിഞ്ഞുമാറുകയാണ് ടി സിദ്ദീഖ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News