ദില്ലി: മുന്‍മന്ത്രി കെ.എം മാണിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍. മാണിയെക്കുറിച്ച് താന്‍ പറഞ്ഞത് രാഷ്ട്രീയമാണെന്നും മാണിയുടെ മകനെ കുറിച്ച് പറഞ്ഞാല്‍ അത് നാറ്റ കേസാകുമെന്നും വിഎസ് പറഞ്ഞു. സരിത എന്ന പേരുമാത്രം പറഞ്ഞു കൂടുതലൊന്നും പറയേണ്ടതില്ലല്ലോ എന്നാണ് വി.എസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
നേരത്തെ പാലായിലെ ചടങ്ങില്‍ വച്ച് മാണി വി.എസിനെ പരിഹസിച്ച് സംസാരിച്ചിരുന്നു. വിഎസ് മകനെ ഓര്‍ത്തു കരയുമെന്നും മാണിയെ ഓര്‍ത്ത് വിഎസ് കണ്ണീര്‍ പൊഴിക്കേണ്ടെന്നും മാണി പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് വി.എസ് ഇക്കാര്യം പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here