കെ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അറിഞ്ഞു കളിച്ചു; നിയമോപദേശം തേടിയില്ല; നടന്നത് പച്ചയായ നിയമലംഘനം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ കേസെടുക്കാന്‍ തിടുക്കം കാണിച്ച സര്‍ക്കാര്‍ ബാബുവിന്റെ കാര്യത്തില്‍ ഉരുണ്ടുകളിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ നിയമോപദേശം തേടിയ സര്‍ക്കാര്‍ പക്ഷേ, ബാബുവിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ നിയമോപദേശം തേടാന്‍ പോലും തയ്യാറാകാതെ റിപ്പോര്‍ട്ട് അവസാനിപ്പിക്കുകയായിരുന്നു. കേസ് അവസാനിപ്പിച്ചതില്‍ ദുരൂഹത തുടരുകയാണ്. മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ മൊഴിയായിട്ടു പോലും ബാബു തനിക്കെതിരെ ആരോപണം ഇല്ലെന്നും തന്റെ പേര് മൊഴിയില്‍ ഇല്ലെന്നും പറഞ്ഞാണ് നടക്കുന്നത്. ബാബുവിന്റെ പേരു പറഞ്ഞതായി മൊഴിയുടെ പകര്‍പ്പ് സഹിതം പീപ്പിള്‍ ടിവി വാര്‍ത്തയും നല്‍കിയിരുന്നു.

ലൈസന്‍സ് ഫീ കുറയ്ക്കുന്നതിനു വേണ്ടി മന്ത്രി ബാബുവിന് 50 ലക്ഷം രൂപ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി നല്‍കിയെന്നാണ് ബിജു രമേശിന്റെ മൊഴി. ഇതിന് രാജ്കുമാര്‍ ഉണ്ണിയും തന്റെ മാനേജര്‍ രാധാകൃഷ്ണനും ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ മുഹമ്മദ് റസീഫും സാക്ഷികളാണെന്നും മൊഴിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News