ബാബുവിനൊപ്പമുള്ള ബ്രിട്ടന്‍ യാത്രയില്‍ നിന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ പിന്‍മാറി; യാത്ര റദ്ദാക്കിയത് കെ.ടി ജലീലും സി. ദിവാകരനും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ.ബാബുവിനൊപ്പമുള്ള ബ്രിട്ടന്‍ യാത്രയില്‍ നിന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ പിന്‍മാറി. ബാബുവിന്റെ നേതൃത്വത്തില്‍ യാത്ര പോകാനാവില്ലെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ സര്‍ക്കാറിനെ അറിയിച്ചു. സിപിഐഎം പ്രതിനിധിയായ കെ.ടി ജലീലും സിപിഐ പ്രതിനിധിയായ സി. ദിവാകരനുമാണ് യാത്രയില്‍ നിന്ന് പിന്‍മാറിയത്.

ബ്രിട്ടന്‍ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും എംഎല്‍എമാരടങ്ങുന്ന സംഘത്തിന്റെ യാത്ര. 19ന് പുറപ്പെടേണ്ടിയിരുന്ന യാത്രയാണ് പ്രതിപക്ഷ എതിര്‍പ്പ് മൂലം മാറ്റിവയ്ക്കണ്ടി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News