ന്യൂജന്‍ ഇന്നോവ 2016ല്‍; സവിശേഷതകളടങ്ങിയ വീഡിയോ കാണാം

ജനപ്രിയ വാഹനമായ ടൊയോട്ട ഇന്നോവയുടെ പുതിയ മോഡലിന്റെ സവിശേഷതകളടങ്ങിയ വീഡിയോ പുറത്തിറങ്ങി. ഇന്റീരിയലിലും എക്സ്റ്റീരിയലിലും അടിമുടി മാറ്റങ്ങളോടെയാണ് ഇന്നോവ 2016 എത്തുന്നത്. പുത്തന്‍ ഇന്നോവയുടെ ചിത്രങ്ങളും കമ്പനി കഴിഞ്ഞ ദിവസം ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.

ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്‌ഫോമിലാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 4735 മില്ലീമീറ്റര്‍ നീളവും 1795 മില്ലീമീറ്റര്‍ ഉയരവും 1830 മില്ലീമീറ്റര്‍ വീതിയും 2750 മില്ലീമീറ്റര്‍ വീല്‍ബേസുമുള്ള ന്യൂജന്‍ ഇന്നോവയില്‍ സ്ഥലസൗകര്യവും കൂട്ടിയിട്ടുണ്ട്. പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, എല്‍ഇഡി ഡേടൈം റണ്ണിംഗ്‌ലൈറ്റ്, ഏഴ് എയര്‍ബേഗുകള്‍, എബിഎസ് വിത്ത് ഇബിഡി, ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊര്‍ടൈന്‍മെന്റ് സിസ്റ്റം തുടങ്ങിയ പ്രത്യേകതകളും പുതിയ ഇന്നോവയിലുണ്ട്. 2 ലിറ്റര്‍ പെട്രോള്‍ (137 ബിഎച്ച്പി, 183എന്‍എം), 2.4 ലിറ്റര്‍ ഡീസല്‍ (147ബിഎച്ച്പി, 360എന്‍എം) എഞ്ചിനുകളില്‍ കരുത്തു പകരുന്നു.

നവംബര്‍ 23ന് പുതിയ മോഡല്‍ കമ്പനി ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിക്കും. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ 2016 അവസാനമോ, 2017 ആദ്യമോ ആയിരിക്കും എത്തുക. 2016 ദില്ലി ഓട്ടോഷോയില്‍ പുതിയ പതിപ്പ് പ്രദര്‍ശിപ്പിക്കുമെന്നാണ് വാഹനലോകത്ത് നിന്നുള്ള വിവരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here