ഒറ്റമശേരി കൊലപാതകം; അന്വേഷണം കാസര്‍ഗോഡ് സ്വദേശികളെ കേന്ദ്രീകരിച്ച്; അറസ്റ്റ് ഉടനെന്ന് പൊലീസ്

ആലപ്പുഴ: ചേര്‍ത്തല ഒറ്റമശേരിയില്‍ നടന്ന കണിച്ചുകുളങ്ങര മോഡല്‍ കൊലപാതകത്തിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം. രണ്ട് പേരെ കേന്ദ്രീകരിച്ചാണ് അന്വോഷണം നടക്കുന്നതെന്നും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണിവരെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാസര്‍ഗോഡ് സ്വദേശികളായ പ്രതികള്‍ സംഭവശേഷം ഒളിവിലാണ്. ഇവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു.

കൊലപാതകത്തിനു ശേഷം ചേര്‍ത്തല എംഎല്‍എ പി.തിലോത്തമന്‍ പൊലീസിനെതിരെ രംഗത്തെത്തി. ഒരാഴ്ച മുന്‍പ് ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ ഇത് ഗൗരവമായി എടുക്കാതിരുന്നതാണ് രണ്ട് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് തിലോത്തമന്‍ പറയുന്നു. അതേസമയം, യുവാക്കളെ കൊലപ്പെടുത്താന്‍ വേണ്ടിയല്ല, മറിച്ച് ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്ന് പിടിയിലായ സിബു പൊലീസിനോട് പറഞ്ഞു.

പട്ടണക്കാട് പഞ്ചായത്ത് 17ാം വാര്‍ഡ് കാട്ടുങ്കല്‍ തൈയ്യില്‍ യോഹന്നാന്റെ മകന്‍ ജോണ്‍സണ്‍ (40), 19ാം വാര്‍ഡില്‍ കളത്തില്‍ പാപ്പച്ചന്റെ മകന്‍ സുബിന്‍ (27) എന്നിവരാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News