തോട്ടം തൊഴിലാളികളുടെ കൂലി കൂട്ടി നല്‍കാനാവില്ലെന്ന് ഉടമകള്‍; പിഎല്‍സി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചത് സര്‍ക്കാരിനെ സഹായിക്കാന്‍; സര്‍ക്കാരും തോട്ടമുടമകളും തമ്മിലുള്ള ഒത്തുകളിയെന്ന് വിഎസ്

മൂന്നാര്‍: തോട്ടം തൊഴിലാളികളുടെ കൂലിയും ബോണസും കൂട്ടി നല്‍കാനാകില്ലെന്ന് തോട്ടം ഉടമകള്‍. കൂലികൂട്ടുന്നത് പ്രായോഗികമല്ലെന്നും നേരത്തെ പിഎല്‍സി നിര്‍ദേശങ്ങള്‍ അംഗീകരിച്ചത് തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാരിനെ സഹായിക്കാനായിരുന്നുവെന്നും തോട്ടമുടമകള്‍ പറഞ്ഞു. നാളെ ചേരുന്ന പിഎല്‍സി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും ഉടമകള്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ സഹായം ലഭിച്ചില്ലെന്നും അതുകൊണ്ട് കൂലിവര്‍ധന നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും പ്ലാന്റേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. കൂലികൂട്ടണമെന്നാവശ്യപ്പെട്ട് ഇനിയും സമരമുണ്ടായല്‍ നേരിടുമെന്നും അവര്‍ പറഞ്ഞു.

കരാറില്‍ നിന്ന് പിന്‍മാറിയാല്‍ തോട്ടം നടത്താമെന്ന് കരുതേണ്ടെന്നും തോട്ടമുടമകള്‍ തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. തോട്ടമുടമകളുടെ തീരുമാനത്തിനെതിരെ ശക്തമായ സമരം നടത്തുമെന്ന് തൊഴിലാളി പ്രതിനിധികള്‍ പറഞ്ഞു.

സര്‍ക്കാരും തോട്ടമുടമകളും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. തോട്ടമുടമകളുടേത് വഞ്ചനാപരമായി സമീപനമാണെന്നും തൊഴിലാളികളുടെ സമരത്തിന് തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും വിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News