മാലിന്യ കൂനയില്‍ നിന്ന് ആദിവാസി ബാലന്‍മാര്‍ ഭക്ഷണം കഴിച്ച സംഭവം; കോളനി സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു

കണ്ണൂര്‍: പേരാവൂര്‍ അമ്പലക്കുഴി ആദിവാസി കോളനി സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായ പിജി ഹരി, ഷജില്‍ കുമാര്‍, നസീറ, സുബിന്‍, മാത്യൂസ്, അപര്‍ണ, സനീഷ്, പിഎഫ് ഷിമി കുന്നത്ത് എന്നിവരെയാണ് പൊലീസ് തടഞ്ഞുവച്ചത്. മാവോയിസ്റ്റ് ഭീഷണിയുടെ പേരിലാണ് സംഘത്തെ തടഞ്ഞതെന്നാണ് പൊലീസിന്റെ വിശദീകരണം.

ആദിവാസി കോളനികളില്‍ പട്ടിണി, ലൈംഗികതിക്രമങ്ങള്‍ എന്നിവ വര്‍ദ്ധിച്ചു വരുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രവര്‍ത്തകരുടെ കോളനി സന്ദര്‍ശനം. നേരത്തെ ഇതേ കോളനിയിലെ ആദിവാസി ബാലന്‍മാര്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ ഭക്ഷണം എടുത്തു കഴിക്കുന്ന ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടിരുന്നു. പേരാവൂര്‍ കുനിത്തലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍നിന്നുള്ള കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ജില്ലയിലെ ബേക്കറികളില്‍നിന്നും ഹോട്ടലുകളില്‍നിന്നും ഉപയോഗശൂന്യമായി ഉപേക്ഷിക്കുന്ന ഭക്ഷ്യ വസ്തുക്കളാണ് ഇവിടെ നിക്ഷേപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here