ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി; ഇറാനിയന്‍ ചിത്രം ‘കളര്‍ ഓഫ് പാരഡൈസ്’ പ്രദര്‍ശനം വൈകീട്ട് മാനവീയം വീഥിയില്‍

തിരുവനന്തപുരം: 20-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി. ഐഎഫ്എഫ്‌കെയുടെ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അക്കാദമിയിലേക്കുള്ള ഒറ്റത്തവണ രജിസ്‌ട്രേഷന്‍ എന്ന രീതിയിലാണ് ക്രമീകരണം.

കഴിഞ്ഞ തവണ ചലച്ചിത്രമേളയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എല്ലാം യൂസര്‍നെയിമും പാസ് വേഡും ഇമെയില്‍ വഴി അയച്ചു. ഇത് ഉപയോഗിച്ച് ഐഎഫ്എഫ്‌കെയുടെ വെബ്‌സൈറ്റില്‍ ഇത്തവണത്തേക്കുള്ള രജിസ്‌ട്രേഷന്‍ ചെയ്യാം. ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം വഴി പണം അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ട്. എസ്ബിടി ബ്രാഞ്ചുകള്‍ വഴിയും പണമടയ്ക്കാം. പുതിയ പ്രേക്ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും വെബ്‌സൈറ്റില്‍ ഉണ്ട്.

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പരിപാടികളും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഉല്‍പ്പടെയുള്ള കാര്യങ്ങളും ഇ മെയില്‍ വഴി ലഭ്യമാക്കും. സംശയ ദുരീകരണത്തിന് ഓണ്‍ലൈന്‍ ചാറ്റ് സംവിധാനവും ടെലഫോണ്‍ സംവിധാനവും ചലച്ചിത്ര അക്കാദമി ഒരുക്കിയിട്ടുണ്ട്. നവംബര്‍ 30 മുതല്‍ ടാഗോര്‍ തീയറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഡെലഗേറ്റ് സെല്ലില്‍ ഡെലഗേറ്റ് കാര്‍ഡും കിറ്റും വിതരണം ചെയ്യുമെന്നും അക്കാദമി സെക്രട്ടറി എസ് രാജേന്ദ്രന്‍ നായര്‍ പറഞ്ഞു.

രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് വൈകിട്ട് മാനവീയം വീഥിയില്‍ വിദേശ ചലച്ചിത്രം പ്രദര്‍ശിപ്പിക്കും. ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ക്ലാസിക് ചിത്രമായ കളര്‍ ഓഫ് പാരഡൈസ് ആണ് പ്രദര്‍ശന ചിത്രം. മലയാള സബ് ടൈറ്റിലോടെയാണ് പ്രദര്‍ശനം. പൊതു ചലച്ചിത്രപ്രദര്‍ശനത്തിന്റെ ഭാഗമായി 22നും 29നും ലോക ക്ലാസിക് ചിത്രങ്ങല്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 4 മുതല്‍ 11 വരെ തിരുവനന്തപുരത്താണ് ചലച്ചിത്രമേള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News