വനിതാ സ്ഥാനാര്‍ഥികളെ അപമാനിച്ചവര്‍ക്കെതിരേ ജനാധിപത്യ പ്രസ്ഥാനങ്ങളും സ്ത്രീ പ്രസ്ഥാനങ്ങളും പ്രതികരിക്കണമെന്ന് അന്വേഷി

കോഴിക്കോട്; തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സ്ത്രീ സ്ഥാനാര്‍ഥികളെ ലൈംഗികമായി അവഹേളിക്കുകയും മാനസികമായി ആക്രമിക്കുകയും ചെയ്തതിനെ അപലപിച്ച് അന്വേഷി. സ്ത്രീകള്‍ അധികാരസ്ഥാനത്തേക്കു മത്സരിക്കുന്നതുപോലും ലൈംഗികച്ചുവയോടെ സമീപിക്കുകയും അതിന്റെ പേരില്‍ അവരെ ശാരീരികമായും ലൈംഗികമായും ആക്രമിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ പുരുഷാധിപത്യ അസഹിഷ്്ണുതയാണെന്നു അന്വേഷി പ്രസിഡന്റ് കെ അജിതയും സെക്രട്ടറി പി ശ്രീജയും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഇത്തരം സ്ത്രീവിരുദ്ധ വവൈകൃതങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും സ്ത്രീ പ്രസ്ഥാനങ്ങളും രംഗത്തുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News