വര്‍ദ്ധിപ്പിച്ച കൂലി നല്‍കാനാവില്ലെന്ന നിലപാടിലുറച്ച് തോട്ടമുടമകള്‍; പിഎല്‍സി യോഗം ഇന്ന്

തിരുവനന്തപുരം: പ്ലാന്റേഷന്‍ ലേബര്‍ കമ്മറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകീട്ട് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ ചേംബറിലാണ് യോഗം. തൊഴിലാളികളുടെ കൂലി, ബോണസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. ഇതിനിടെ തൊഴിലാളികള്‍ക്ക് വര്‍ദ്ധിപ്പിച്ച കൂലി നല്‍കാനാവില്ലെന്ന തോട്ടം ഉടമകളുടെ നിലപാട് കൂടുതല്‍ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുകയാണ്.

കൂലികൂട്ടുന്നത് പ്രായോഗികമല്ലെന്നും നേരത്തെ പിഎല്‍സി നിര്‍ദേശങ്ങള്‍ അംഗീകരിച്ചത് തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാരിനെ സഹായിക്കാനായിരുന്നുവെന്നും തോട്ടമുടമകള്‍ ഇന്നലെ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ഇന്ന് ചേരുന്ന പിഎല്‍സി യോഗത്തില്‍ ഉന്നയിക്കുമെന്നും ഉടമകള്‍ പറഞ്ഞു. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ സഹായം ലഭിച്ചില്ലെന്നും അതുകൊണ്ട് കൂലിവര്‍ധന നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും പ്ലാന്റേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News