നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസിലെ മുഖ്യ പ്രതി അറസ്റ്റില്‍; യാസര്‍ മുഹമ്മദ് അറസ്റ്റിലായത് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍

കോയമ്പത്തൂര്‍: നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കോടിക്കണക്കിനു രൂപയുയെ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യപ്രതി മലപ്പുറം സ്വദേശി യാസര്‍ അഹമ്മദ് അറസ്റ്റില്‍. ഷാര്‍ജയില്‍നിന്നു കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് എന്‍ഐഎ യാസറിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെത്തിച്ചു വിശദമായി ചോദ്യം ചെയ്യും.

നെടുമ്പാശേരി വിമാനത്താവളത്തിലൂടെ അബ്ദുള്‍ ഫായിസിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കുവഹിച്ചത് യാസറായിരുന്നു. കേസ് ഉയര്‍ന്നുവന്നപ്പോള്‍ രാജ്യം വിട്ട യാസര്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞുവരികയായിരുന്നു. കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ പിടിക്കപ്പെടുമെന്നതിനാലാണ് കോയമ്പത്തൂരില്‍ ഇറങ്ങിയതെന്നു കരുതുന്നു.

ഫായിസും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ജാബിറും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചിരുന്നത് യാസറാണ്. പല പ്രമുഖ ജുവല്‍റികള്‍ക്കു സ്വര്‍ണം എത്തിച്ചു നല്‍കിയിരുന്നതും കടത്തു സ്വര്‍ണത്തിന് ഇടപാടുകാരെ കണ്ടെത്തിയിരുന്നതും യാസറായിരുന്നു. യാസറിന്റെ അറസ്റ്റോടെ സ്വര്‍ണക്കടത്തില്‍ ഇനിയും പുറത്തുവരാനുള്ള കണ്ണികളെക്കുറിച്ചു വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News