പൊലീസ് നിയമന തട്ടിപ്പുക്കേസ്; ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണങ്ങളുന്നയിച്ച ശരണ്യയുടെ മൊഴി മാറ്റാന്‍ ശ്രമം

ആലപ്പുഴ: പൊലീസ് നിയമന തട്ടിപ്പു കേസില്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണങ്ങളുന്നയിച്ച പ്രതി ശരണ്യയുടെ മൊഴി മാറ്റാന്‍ ശ്രമം. കായംകുളം കോടതിയില്‍ വീണ്ടും മൊഴി നല്‍കിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. നേരത്തെ ഹരിപ്പാട് കോടതിയില്‍, കേസില്‍ രമേശ് ചെന്നിത്തലയുടെ ഓഫീസിന്റെ ബന്ധത്തെക്കുറിച്ച് ശരണ്യ രഹസ്യമൊഴി നല്‍കിയിരുന്നു. ഈ പരാമര്‍ശം മാറ്റാനാണ് വീണ്ടും മൊഴി നല്‍കിപ്പിക്കുന്നത്.

ആഭ്യന്തരമന്ത്രിയുമായും ഓഫീസുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്നും ചെന്നിത്തലയുടെ ഓഫീസിലെ ചില ജീവനക്കാര്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും ശരണ്യ പറഞ്ഞിരുന്നു. വ്യാജ നിയമന ഉത്തരവ് നല്‍കാന്‍ ഉപയോഗിച്ച സീലും ലെറ്റര്‍ പാഡും യഥാര്‍ത്ഥമാണെന്ന് പ്രതി ശരണ്യ പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ ഓഫീസാണ് തനിക്ക് എല്ലാ സഹായവും ചെയ്തതെന്ന് ശരണ്യ മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ തന്നെ കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചതായും ശരണ്യ പറഞ്ഞു. മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് കായംകുളം ഡിവൈഎസ്പി കസ്്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ചെന്നും പൊലീസ് കസ്റ്റഡിയില്‍വെച്ച് തൃക്കുന്നപ്പുഴ എസ്‌ഐ ലൈംഗികമായി ഉപയോഗിച്ചെന്നും ശരണ്യ ഹരിപ്പാട് കോടതിയില്‍ രഹസ്യ മൊഴി നല്‍കി.

ആലപ്പുഴ ജില്ലയിലെ പ്രമുഖ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പാണ് ശരണ്യ നടത്തിയത്. പൊലീസില്‍ വിവിധ തസ്തികകളില്‍ ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. നൂറോളം പേരെയാണ് ശരണ്യ തട്ടിപ്പിനിരയായത്. ഒരുലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ പ്രതി ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് വാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News