മാണിക്കെതിരെ വീണ്ടും ബിജു രമേശ്; ഫ്ളാറ്റ് ഉടമകളില്‍ നിന്ന് മാണി അഞ്ചു കോടി രൂപ കൈക്കൂലി വാങ്ങി; ഭീഷണിപ്പെടുത്തിയാണ് കൈക്കൂലി വാങ്ങിയതെന്നും വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജി വച്ച കെ.എം മാണിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. ഫഌറ്റ് ഉടമകളിലും ബേക്കറി ഉടമകളിലും നിന്നും മാണി അഞ്ചുകോടി രൂപ കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലുമായാണ് ബിജു രമേശ് രംഗത്തെത്തിയത്.

ബജറ്റ് അവതരണത്തിന് മുന്‍പാണ് ഫഌറ്റ് ഉടമകളില്‍ നിന്നും മാണി കോഴവാങ്ങിയത്. ഭീഷണിപ്പെടുത്തിയാണ് മാണി കൈക്കൂലി വാങ്ങിയത്. ഇതിന് തെളിവായി ശബ്ദരേഖകള്‍ അടങ്ങിയ സിഡി തന്റെ കൈവശമുണ്ടെന്നും ബിജു രമേശ് പറഞ്ഞു. നികുതി കുറയ്ക്കുന്നതിന്റെ പേരിലാണ് കൈക്കൂലി വാങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഫഌറ്റുടമകള്‍ തന്നെ ബന്ധപ്പെട്ടപ്പോഴേക്കും തന്റെ ഫഌറ്റ് നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു. സര്‍ക്കാര്‍ മാറിയാല്‍ അഴിമതിക്കഥകള്‍ മുഴുവനും പുറത്തുവരുമെന്നും ബിജു രമേശ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel