മാണിയുമായി സഹകരിക്കാമെന്ന് ബിജെപി; പഞ്ചായത്ത് ഭരണസമിതികള്‍ ഉണ്ടാക്കാന്‍ അടവുനയവുമായി വി മുരളീധരന്‍

കോഴിക്കോട്: കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി സഹകരണത്തിന് തയാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. പഞ്ചായത്തു ഭരണസമിതികള്‍ രൂപീകരിക്കുന്നതില്‍ സിപിഐഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഒഴികെയുള്ള ഏതു കക്ഷികളുമായി സഹകരിക്കാന്‍ തയാറാണെന്നും വി മുരളീധരന്‍ വാര്‍ത്താലേഖകരോടു പറഞ്ഞു.

പ്രാദേശിക തലത്തില്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ യാതൊരു തടസവുമില്ല. ഒരു നേതാവ് അഴിമതി ആരോപിതനായതില്‍ ആ പാര്‍ട്ടിയെ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം, നിലവില്‍ ബിജെപിയുമായി സഹകരിക്കാന്‍ ആലോചിക്കുന്നില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News