കരിപ്പൂരില്‍ വന്‍ദുരന്തം ഒഴിവായി; എയര്‍ഇന്ത്യ എക്‌സ്പ്രസ് റണ്‍വേയില്‍ നിന്നു തെന്നിനീങ്ങി; യാത്രക്കാര്‍ സുരക്ഷിതര്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് റണ്‍വേയില്‍ നിന്നു തെന്നിമാറി. കരിപ്പൂര്‍- ഷാര്‍ജ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അറ്റകുറ്റപണി നടക്കുന്ന റണ്‍വേയുടെ ഭാഗത്തേക്ക് വിമാനം തെന്നിനീങ്ങുകയായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് വിമാനം അരമണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. പൈലറ്റിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News