ബാഹുബലിക്കായി മത്സരിക്കാന്‍ യൂറോപ്പിലെ വിതരണക്കാര്‍; പ്രഭാസിന്റെ വിവാഹം രണ്ടാംഭാഗത്തിന് ശേഷം

ചലച്ചിത്ര ലോകത്ത് തരംഗമായി മാറിയ ബാഹുബലി ചൈനയും കടന്ന് യൂറോപ്പിലേക്ക്. ബാഹുബലിയുടെ വിതരണാവകാശത്തിനായി യൂറോപ്പിലെ വന്‍കിട ചലച്ചിത്ര വിതരണക്കാര്‍ മത്സരം തുടങ്ങിക്കഴിഞ്ഞു. ലാറ്റിന്‍ അമേരിക്കയില്‍ ചില വിതരണക്കാര്‍ സ്വന്തമാക്കിക്കഴിഞ്ഞു. ചൈനയില്‍ റെക്കോഡ് കളക്ഷനാണ് ബാഹുബലി നേടിയത്. ഇതിന് പിന്നാലെയാണ് യൂറോപ്പില്‍ ബാഹുബലി റിലീസിന് തയ്യാറെടുക്കുന്നത്.

ബാഹുബലിക്ക് യൂറോപ്പില്‍ വലിയ ഡിമാന്‍ഡുണ്ട്. ഇത്തരം ഒരു ആവശ്യം മറ്റൊരു ഇന്ത്യന്‍ ചിത്രത്തിനും ഇതുവരെ ലഭിച്ചിട്ടില്ല. നിരവധി പ്രമുഖ കമ്പനികള്‍ വിതരണാവകാശം നേടിയെടുക്കാനായി രംഗത്തുണ്ട്. ഇന്ത്യന്‍ ചിത്രങ്ങളില്‍ മികച്ചതാണ് ബാഹുബലി എന്നും നിര്‍മ്മാതാവും വിതരണക്കാരനുമായ പിയറി അസോലിന്‍ പറഞ്ഞു.

ബാഹുബലിയില്‍ ടൈറ്റില്‍ റോള്‍ കൈകാര്യം ചെയ്ത പ്രഭാസിന്റെ വിവാഹം ഉടനില്ല എന്നതാണ് ലഭിക്കുന്ന സൂചന. ഡിസംബറില്‍ ബാഹുബലി – 2ന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. ഇതിന് മുന്‍പ് പ്രഭാസ് വിവാഹിതനാകും എന്ന് സംസാരമുണ്ടായിരുന്നു. എന്നാല്‍ ചിത്രം പൂര്‍ത്തീകരിച്ചതിന് ശേഷമേ വിവാഹം ഉണ്ടാകൂ. പ്രഭാസിന്റെ അമ്മാവന്‍ കൃഷ്ണം രാജു ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ മാത്രമാണ് ഇപ്പോള്‍ പ്രഭാസ് ശ്രദ്ധിക്കുന്നത് എന്നും കൃഷ്ണം രാജു വ്യക്തമാക്കി. ബാഹുബലിയുടെ ഒന്നാം പതിപ്പ് പോലെ ബാഹുബലിയുടെ രണ്ടാം പതിപ്പ അടുത്തവര്‍ഷം ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ക്കും എന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here