രാജ്യദ്രോഹക്കുറ്റം ചുമത്തി സര്‍ക്കാര്‍ ജയിലിലടച്ച തമിഴ് കലാകാരന്‍ എസ് കോവന് ജാമ്യം; ഉത്തരവ് ചെന്നൈ സെഷന്‍സ് കോടതിയുടേത്

ചെന്നൈ: രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ച തമിഴ് നാടന്‍പാട്ട് കലാകാരന്‍ എസ് കോവന് ജാമ്യം. ചെന്നൈ സെഷന്‍സ് കോടതിയാണ് കോവന് ജാമ്യം നല്‍കിയത്. രാജ്യദ്രോഹം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് എസ് കോവനെതിരെ ചുമത്തിയിരുന്നത്.

തമിഴ്‌നാട്ടില്‍ മദ്യവിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ കലാകാരനാണ് എസ് കോവന്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ മദ്യ നയത്തെയും മുഖ്യമന്ത്രി ജയലളിതയുടെ നിലപാടുകളെയും വിമര്‍ശിച്ചാണ് പാട്ട് എഴുതിയത്. തമിഴ്‌നാട് മദ്യവിതരണ കോര്‍പ്പറേഷനായ ടാസ്മാക് പൂട്ടണം എന്നായിരുന്നു കോവന്‍ പാട്ടുകളിലൂടെ ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി കോവന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക സമിതി പ്രചരണ പരിപാടികളും സംഘടിപ്പിച്ചു.

സാധാരണക്കാരെ മദ്യം നല്‍കി നശിപ്പിക്കുകയാണ് സര്‍ക്കാരും ജയലളിതയും ചെയ്യുന്നത് എന്നായിരുന്നു കോവന്റെ വിമര്‍ശനം. തെരുവുകളില്‍ സംഘടിപ്പിച്ച പ്രചരണ പരിപാടിയെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ സംഘര്‍ഷം ഉണ്ടായി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യശാലകള്‍ തകര്‍ക്കപ്പെട്ടു.

തുടര്‍ന്നാണ് തിരുച്ചിറപ്പള്ളിയിലെ വീട്ടില്‍നിന്ന് പുലര്‍ച്ചെ എസ് കോവനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയ പൊലീസ് യഥാസമയം കോവനെ കോടതിയില്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് കോവന്റെ അഭിഭാഷകന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹോബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. കോവന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News