വിമതനെ തിരിച്ചെടുത്ത് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ച് യുഡിഎഫ്; പികെ രാകേഷ് ഉള്‍പ്പടെയുള്ള വിമതരെ തിരിച്ചെടുക്കാന്‍ പ്രശ്‌നമില്ലെന്ന് കെപിസിസിയോട് ഡിസിസി

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് ഭരിക്കും. ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷിനോട് ഐ ഗ്രൂപ്പ് അടിയറവ് പറഞ്ഞു. വിമതനെ തിരിച്ചെടുക്കാന്‍ പ്രശ്‌നമില്ലെന്ന് കണ്ണൂര്‍ ഡിസിസി നേതൃത്വം കെപിസിസിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് യുഡിഎപ് കോര്‍പ്പഏരഷന്‍ ഭരണം ഉറപ്പിച്ചത്.

വിമതര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പ്രസിഡന്റ് ഡിസിസികള്‍ക്ക് നല്‍കിയ കര്‍ശന നിര്‍ദ്ദേശം. വിമതരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്നും വിഎം സുധീരന്‍ കണ്ണൂര്‍ യുഡിഎഫ് നേതൃ യോഗത്തില്‍ പ്രഖ്യാപിച്ചു. കണ്ണൂരിലെ ഐ ഗ്രൂപ്പ് നേതാക്കളായ കെ സുധാകരനും കെ സുരേന്ദ്രനും ഇത് മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. കണ്ണൂരിലെ വിമതപ്പടയോട് ഒരു രീതിയിലും സന്ധിയില്ലെന്നായിരുന്നു പ്രഖ്യാപനം. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ നിലപാടില്‍ ഉറച്ചുനിന്നത്.

എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ ഞെട്ടി. യുഡിഎഫ് കോട്ടയില്‍ പ്രതീക്ഷകളെല്ലാം തകര്‍ത്ത് എല്‍ഡി എഫ് ചരിത്രമെഴുതി. 55ല്‍ 27സീറ്റ് എല്‍ഡിഎഫ് നേടി. ഭരണം ഉറപ്പിച്ച യുഡിഎഫിന് 27സീറ്റില്‍ തൃപ്തിപ്പെടേണ്ടി വന്നു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച പികെ രാകേഷ് ആണ് വിജയിച്ച ഏക സ്വതന്ത്രന്‍. വിമതന്റെ നിലപാട് കോര്‍പ്പറേഷന്‍ ഭരണം നിര്‍വചിക്കുന്നതില്‍ നിര്‍ണ്ണായകമായി.

കോണ്‍ഗ്രസ് വിമതനായി പികെ രാകേഷ് ജയിച്ചത് ഐ ഗ്രൂപ്പിന് കനത്ത തിരിച്ചടിയായി. പികെ രാകേഷിനെ മറികടന്ന് ഐഎന്‍എല്‍ അംഗത്തെ കൂട്ടി ഭരിക്കാമെന്നായിരുന്നു കെ സുധാകരന്റെ മോഹം. എന്നാല്‍ ഈ ശ്രമം തുടക്കത്തിലെ അരിഞ്ഞുവീഴ്ത്തപ്പെട്ടു. വിമതനായ പികെ രാകേഷിന്റെ മുന്നില്‍ മുട്ടുമടക്കാതിരിക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടില്ല.

കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ വിമതന്റെ സഹായം ഒടുവില്‍ യുഡിഎഫ് തേടി. എന്നാല്‍ നിബന്ധനകളില്‍ ഉറച്ച് നിന്ന് കെപിസിസി നേതൃത്വത്തിന് പികെ രാകേഷ് കത്തയച്ചു. ഇതില്‍ കെപിസിസി പ്രസിഡന്റിന് തന്നെ കീഴടങ്ങേണ്ടിവന്നു. കോര്‍പ്പറേഷന്‍ ഭരണം ലക്ഷ്യം വച്ചായി പിന്നെ ചരടുവലികള്‍ മുഴുവന്‍. വിമതരുടെ കാര്യത്തില്‍ പ്രാദേശിക നേതൃത്വത്തിന് തീരുമാനമെടുക്കാം എന്ന കെപിസിസി നിലപാട് ഭരണം ലക്ഷ്യമിട്ടായിരുന്നു.

വിമതനോട് എല്ലാ നിലപാടുകളും അടിയറവ് വച്ച് കെ സുധാകരനും കീഴടങ്ങി. പികെ രാകേഷ് ഉള്‍പ്പടെയുള്ള വിമതരെ തിരിച്ചെടുക്കാമെന്ന ഡിസിസി തീരുമാനം കെപിസിസി നേതൃത്വത്തെ അറിയിക്കും. പി രാമകൃഷ്ണനോടൊപ്പം പോയ പികെ രാഗേഷടക്കം അതിശക്തമായരീതിയില്‍ ആണ് തിരിച്ചുവരുന്നത്. ഇത് കെ സുധാകരന്റെ കണ്ണൂരിലെ കോണ്‍ഗ്രസ്സിലുള്ള അപ്രമാദിത്വത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News