തോട്ടം മേഖലയില്‍ കൂലി വര്‍ദ്ധന നടപ്പാക്കും; വേതന വര്‍ദ്ധന ഈ മാസം മുതല്‍ തന്നെയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: തോട്ടം മേഖലയില്‍ കൂലി വര്‍ദ്ധന നടപ്പാക്കാന്‍ ധാരണ. തിരുവനന്തപുരത്ത് ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കൂട്ടിയ കൂലി ഈ മാസം മുതല്‍ തന്നെ നല്‍കി തുടങ്ങും. ബോണസിലും കൂലി വര്‍ദ്ധനവിലും മുന്‍കാല പ്രാബല്യം നല്‍കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കും. തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് തോട്ടം ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചു. തൊഴില്‍ വകുപ്പ മന്ത്രി ഷിബു ബേബിജോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News