പാലക്കാട്: സംഘപരിവാറിന്റെ സദാചാര പൊലീസിംഗിന് ചൂടന്‍ മറുപടിയുമായി എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സംഘപരിവാറും അവരുടെ ഇസ്ലാമിക വര്‍ഗ്ഗീയ സഹോദരങ്ങളും സദാചാര സംരക്ഷണാര്‍ത്ഥമുള്ള തെറിപ്പാട്ടുകളുമായി അഴിഞ്ഞാടുകയാണ് എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഫേസ്ബുക്കിലെ സദാചാരക്കാരുടെ തെറിപ്പാട്ടിനു പുല്ലു വിലപോലും കല്‍പ്പിക്കുന്നില്ല. ഉള്ളിലുള്ള സംസ്‌കാരമാണ് ഭാഷയിലും വാക്കിലും കാണുന്നത്. ഭാഷയും വാക്കും പ്രസരിപ്പിക്കുന്ന ദുര്‍ഗന്ധം മൂലം ഫേസ് ബുക്ക് തുറന്നാല്‍ മൂക്ക് പൊത്തണമെന്ന സ്ഥിതിയാണെങ്കില്‍ ഇവരുടെ പ്രവൃത്തിയും പെരുമാറ്റവും എത്രത്തോളം അസഹനീയമായിരിക്കും. അതുകൊണ്ട് അത് അവജ്ഞ മാത്രമേ അര്‍ഹിക്കുന്നുള്ളൂവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ എംബി രാജേഷ് എംപി വ്യക്തമാക്കുന്നു. സദാചാര പൊലീസിങ്ങിനെതിരായിട്ടുള്ള നിലപാടിന്റെ പേരില്‍ തെറിപറഞ്ഞും ആക്രോശിച്ചും ഭയപ്പെടുത്താനൊന്നും നോക്കണ്ട. സംഘികളുടെ കൊലവിളി ഭയന്നിട്ടില്ല. പിന്നെയല്ലേ തെറിവിളിയെന്ന് പറഞ്ഞാണ് എംബി രാജേഷ് എംപി മറുപടി അവസാനിപ്പിക്കുന്നത്.

സദാചാര പൊലീസിങ്ങിനെതിരായിട്ടുള്ള നിലപാടിന്റെ പേരില്‍ തെറിപറഞ്ഞും ആക്രോശിച്ചും ഭയപ്പെടുത്താനൊന്നും നോക്കണ്ട. സംഘികളുടെ കൊലവിളി ഭയന്നിട്ടില്ല. പിന്നെയല്ലേ തെറിവിളിയെന്ന് പറഞ്ഞാണ് എംബി രാജേഷ് എംപി മറുപടി അവസാനിപ്പിക്കുന്നത്.

എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം.

രാഹുൽ പശുപാലനേയും കൂട്ടാളികളേയും അറസ്റ്റ്‌ ചെയ്തതോടെ സംഘികളും അവരുടെ ഇസ്ലാമിക വർഗ്ഗീയ സഹോദരങ്ങളും യോജിച്ച്‌ പതിവുപോലെ സദ…

Posted by M.B. Rajesh on Thursday, November 19, 2015