മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിനെ കണ്ടപ്പോള്‍ മദം പൊട്ടി; ഹിന്ദുമഹാസഭാ നേതാവും കൂട്ടാളികളും അറസ്റ്റില്‍

കോയമ്പത്തൂര്‍: മദ്യപിച്ച് ലക്കുകെട്ടു വിമാനത്തില്‍ കയറിയ ഹിന്ദു മഹാസഭാ നേതാവിനും കൂട്ടുകാര്‍ക്കും എയര്‍ഹോസ്റ്റസിനെ കണ്ടപ്പോള്‍ നിയന്ത്രണം വിട്ടു. മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തുകയും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ മറ്റു യാത്രക്കാര്‍ കൈവച്ചു. പൊലീസില്‍ ഏല്‍പിച്ചു. കോയമ്പത്തൂര്‍ വിമാനത്താവളത്തിലാണ് സംഭവം.

അഖില ഭാരതീയ ഹിന്ദുമഹാസഭാ തമിഴ്‌നാട് ഘടകം വൈസ് പ്രസിഡന്റ് തിരുച്ചിറപ്പള്ളി സ്വദേശി സുഭാഷ് സ്വാമിനാഥന്‍, സുഹൃത്തുക്കളും പെരുന്തുറ സ്വദേശികളുമായ സെന്തില്‍കുമാര്‍, രാജ എന്നിവരാണ് എയര്‍ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായത്. മൂവരെയും കോടതി പതിനാലു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

ഇന്നലെ രാത്രി പത്തുമണിക്കാണ് വിമാനത്തില്‍ നാടകീയമായ സംഭവങ്ങളുണ്ടായത്. മൂവരും അഭിഭാഷകരാണ്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടുമുമ്പാണ് ഇവര്‍ എയര്‍ഹോസ്റ്റസിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. എതിര്‍ത്ത എയര്‍ഹോസ്്റ്റസിന്റെ കൈയില്‍ കയറിപ്പിടിച്ചതോടെ മറ്റുയാത്രക്കാര്‍ ഇടപെട്ടു. ബഹളമായതോടെ പൈലറ്റ് പുറത്തിറങ്ങി ഇവരോട് മാന്യമായി പെരുമാറാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, പ്രശ്‌നമുണ്ടാക്കിയവരെ പുറത്താക്കിയില്ലെങ്കില്‍ വിമാനത്തിനു പുറത്തിറങ്ങുമെന്നു മറ്റു യാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന് പ്രശ്‌നം വിമാനത്താവള സുരക്ഷാ വിഭാഗത്തെ അറിയിക്കുകയും സിഐഎസ്എഫുകാര്‍ എത്തി മൂവരെയും കസ്റ്റഢിയിലെത്തുകയായിരുന്നു. ഒരു മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News