രാവിലെ ഉറക്കം വിട്ടെണീക്കാന്‍ മടിയാണോ? ഒരു സന്തോഷവാര്‍ത്ത; നേരത്തെ എഴുന്നേല്‍ക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് പഠനം

ചിലരെങ്കിലും കേള്‍ക്കാന്‍ കാത്തിരുന്ന ഒരു വാര്‍ത്തയായിരുന്നിരിക്കണം ഒരുപക്ഷേ ഇത്. രാവിലെ ഉറക്കം വിട്ട് എഴുന്നേല്‍ക്കാന്‍ മടിയുള്ളവര്‍ക്കായി ഇതാ ഒരു വാര്‍ത്ത. രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ക്ലിനിക്കല്‍ എന്‍ഡോക്രിനോളജി ആന്‍ഡ് മെറ്റബോളിസം ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. തുടര്‍ച്ചയായി ഉറക്കത്തിന്റെ ക്രമം തെറ്റുന്നത് അമിതവണ്ണം, ഹൃദ്രോഗം എന്നിവയടക്കമുള്ള അവസ്ഥകള്‍ക്ക് കാരണമാകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഉറക്കത്തിലുണ്ടാകുന്ന നേരിയ വ്യത്യാസങ്ങള്‍ പോലും ആരോഗ്യത്തിന് വലിയ രീതിയില്‍ ദോഷം ചെയ്യുമെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

447 മുതിര്‍ന്ന ആളുകളിലാണ് പഠനം നടത്തിയത്. എല്ലാവരും തന്നെ വീടിനു വെളിയില്‍ ജോലി ചെയ്യുന്നവര്‍. അതും ആഴ്ചയില്‍ 25 മണിക്കൂര്‍ എങ്കിലും ജോലി എടുക്കുന്നവരായിരുന്നു എല്ലാവരും. 30 മുതല്‍ 54 വയസ്സു വരെ പ്രായമുള്ള ആളുകള്‍. ഇതില്‍ 85 ശതമാനം പേരും ജോലിയില്ലാത്ത ദിവസങ്ങളില്‍ വൈകി മാത്രം എഴുന്നേല്‍ക്കുന്നവരായിരുന്നു. ഇത്തരക്കാര്‍ ജോലിയുള്ള ദിവസങ്ങളിലും ജോലിയില്ലാത്ത ദിവസങ്ങളിലും തമ്മിലുള്ള ഉറക്കം തമ്മില്‍ വലിയ അന്തരം ഉള്ളതായി ഗവേഷകര്‍ കണ്ടെത്തി.

ഇത്തരക്കാരില്‍ കൊളസ്‌ട്രോളിന്റെ അളവു കുറയുകയും ഉയര്‍ന്ന സബോഡി മാസ് ഇന്‍ഡക്‌സ് ഉണ്ടാകുകയും ചെയ്യുന്നു. പഠനത്തിന് വിധേയമാക്കിയവരുടെ ഭക്ഷണക്രമമോ, വ്യായാമ മുറകളോ, മറ്റു ഉറക്ക പ്രശ്‌നങ്ങളോ കണക്കിലെടുത്താണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here