പ്രണയബന്ധം തകര്‍ന്നവര്‍ക്കായി ഫേസ്ബുക്കിന്റെ പുതിയ ഫീച്ചര്‍; റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് മാറ്റിയാല്‍ പൂര്‍വപങ്കാളിയില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവയ്ക്കാം

ഒരിക്കല്‍ പ്രണയബന്ധം തകര്‍ന്നവര്‍ ഇനി ഫേസ്ബുക്കില്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് മാറ്റുമ്പോള്‍ അത് പൂര്‍വപങ്കാളി അറിയാതിരിക്കാന്‍ മാര്‍ഗമുണ്ട്. ഫേസ്ബുക്ക് ഇതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. പ്രണയബന്ധം തകര്‍ന്ന ശേഷവും പൂര്‍വ പങ്കാളിയെ കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ അറിയാന്‍ ആഗ്രഹിക്കുന്നവരുണ്ടാകും. എന്നാല്‍, ഇനി അതു വേണ്ടെന്നാണ് ഫേസ്ബുക്ക് പറയുന്നത്. നിങ്ങളുടെ എന്‍ഗേജ്ഡ് എന്നോ ഇന്‍ എ റിലേഷന്‍ഷിപ്പ് എന്നോ സ്റ്റാറ്റസ് മാറ്റിയാല്‍ അത് പൂര്‍വപങ്കാളി അറിയാതെ സൂക്ഷിക്കാം.

facebook options

ബന്ധം പിരിഞ്ഞ ശേഷം ഇടുന്ന പോസ്റ്റുകളും അപ്‌ഡേറ്റുകളും പൂര്‍വപങ്കാളി കാണാതെ ഹൈഡ് ചെയ്തുവയ്ക്കാന്‍ പറ്റുന്ന പുതിയ ടൂളുകള്‍ പരീക്ഷണാര്‍ത്ഥം ഫേസ്ബുക്ക് നടപ്പാക്കി തുടങ്ങി. ആദ്യഘട്ടത്തില്‍ അമേരിക്കയില്‍ മാത്രമായിരിക്കും പുതിയ ഫീച്ചര്‍ ലഭ്യമാകുക. പിന്നീട് മറ്റു രാജ്യങ്ങളിലേക്കും ആഗോള തലത്തിലും പുതിയ ഫീച്ചര്‍ ലഭ്യമാക്കും. പോസ്റ്റുകളില്‍ പഴയ കാമുകനെയോ കാമുകിയെയോ അണ്‍ടാഗ് ചെയ്യാന്‍ ഇത് എളുപ്പമാക്കി തരുന്നു. അതായത് അണ്‍ഫ്രണ്ട് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ വേണ്ടെന്ന് സാരം.

facebook facebook

ഫേസ്ബുക്കിലെ ന്യൂസ്ഫീഡില്‍ പോസ്റ്റ് ചെയ്യുന്ന വിവരങ്ങളില്‍ പൂര്‍വ പങ്കാളിയുടെ പേര് ഓട്ടോമാറ്റിക്കായി സജസ്റ്റ് ചെയ്യുന്നത് പുതിയ ടൂള്‍ ഒഴിവാക്കുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. അങ്ങനെ പൂര്‍വ പങ്കാളിയുടെ ന്യൂസ്ഫീഡില്‍ നിന്ന് നിങ്ങളുടെ പോസ്റ്റുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യും. ഫോട്ടോസ്, വീഡിയോകള്‍, സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ എന്നിങ്ങനെ പോസ്റ്റ് ചെയ്യുന്നതൊന്നും ദൃശ്യമാകില്ല. ടേക് എ ബ്രേക് എന്നാണ് പുതിയ ടൂളിന് പേരു നല്‍കിയിട്ടുള്ളത്. പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ തന്നെ ഇതുസംബന്ധിച്ച് നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News