ആദിവാസി ബാലന്‍മാര്‍ മാലിന്യക്കൂനയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന കാഴ്ച്ച ഞെട്ടിക്കുന്നതെന്ന് മോഹന്‍ലാല്‍; പരിഹാസങ്ങളും വ്യക്തിഹത്യകളും മാത്രം ഷെയര്‍ ചെയ്യാന്‍ സോഷ്യല്‍മീഡിയയ്ക്ക് താല്‍പര്യം

കണ്ണൂര്‍ പേരാവൂരില്‍ മാലിന്യക്കൂനയില്‍ നിന്നും ഭക്ഷണം ശേഖരിക്കുന്ന ആദിവാസി ബാലന്‍മാരുടെ വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് നടന്‍ മോഹന്‍ലാല്‍.

‘ആദിവാസികളുടെ ഉന്നമനത്തിനായി വന്‍തുകകള്‍ ചെലവഴിച്ചിട്ടും പദ്ധതികള്‍ നടപ്പാക്കിയിട്ടും അവര്‍ ഉച്ഛിഷ്ടം ഭക്ഷിക്കുകയാണ്. ഭരിക്കുന്ന മന്ത്രിമാര്‍ മുതല്‍ സാധാരണ പൗരന്‍മാര്‍ വരെ ഇതില്‍ കുറ്റക്കാരാണ്. നമുക്കാര്‍ക്കും ആത്മാര്‍ത്ഥത ഇല്ല. മനുഷ്യന് വേണ്ടി നിലകൊള്ളുന്ന നിയമവും മനസ്സും നമുക്കില്ല. പദ്ധതികളും പണവും വേണ്ട വിധത്തിലാണ് ചെലവഴിച്ചതെങ്കില്‍ എന്തുകൊണ്ടാണ് ഈ കുട്ടികള്‍ ഇങ്ങനെ ജീവിക്കുന്നത് എന്നും നാം അന്വേഷിക്കണം.’- ദ കംപ്ലീറ്റ് ആക്ടര്‍ ബ്ലോഗില്‍ ‘ഈ വിശപ്പിന് മുന്നില്‍ മാപ്പ്’ എന്ന തലക്കെട്ടോടുകൂടിയ കുറിപ്പിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറയുന്നത്.

ഈ ഞെട്ടിക്കുന്ന വാര്‍ത്തയെ മറന്ന് നാം തെരഞ്ഞെുപ്പിന്റെയും ബാര്‍കോഴയുടെയും രാജിവയ്ക്കലിന്റെയും ഉത്സവകാഴ്ച്ചകളിലേക്ക് പോയി. സമൂഹത്തിന്റെ മനസാക്ഷിയെ വരെ മാറ്റിമറിക്കുന്ന നവമാധ്യമങ്ങളും വലിയശ്രദ്ധ ചെലുത്തിയില്ല. പരിഹാസങ്ങലും പരദൂഷണങ്ങളും മാത്രമാണോ നാം ഷെയര്‍ ചെയ്യാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ‘- മോഹന്‍ലാല്‍ ചോദിക്കുന്നു.

page1

page-2

page-3

page-4

page-5

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here