രണ്ട് ഫ്രണ്ട് കാമറകളുമായി ലെനോവോയുടെ വൈബ് എസ് 1; സെല്‍ഫികള്‍ കൂടുതല്‍ മനോഹരമാക്കാന്‍ വൈബ് അടുത്തയാഴ്ച ഇന്ത്യയില്‍

സെല്‍ഫി പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. സെല്‍ഫികള്‍ ഇനി കൂടുതല്‍ എളുപ്പമാക്കാം. രണ്ട് ഫ്രണ്ട് കാമറകളുമായാണ് ലെനോവോയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തുന്നത്. സെല്‍ഫികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ലെനോവോയുടെ വൈബ് എസ് 1 ഈമാസം 23ന് ഇന്ത്യന്‍ വിപണികളില്‍ പുറത്തിറക്കും. ഇക്കഴിഞ്ഞ സെപ്തംബറില്‍ ഐഎഫ്എ 2015-ലാണ് ലെനോവോ വൈബ് എസ് വണ്‍ അവതരിപ്പിച്ചത്.

രണ്ട് ഫ്രണ്ട് കാമറകളാണ് വൈബ് എസ് വണ്ണിനുള്ളത്. ഒരെണ്ണം 8 മെഗാപിക്‌സലാണ് റസല്യൂഷന്‍. രണ്ടാമത്തെ ഫ്രണ്ട് കാമറ 2 മെഗാപിക്‌സലും. ഒരു കാമറ ഇമേജ് കാപ്ചര്‍ ചെയ്യാന്‍ മാത്രമാകുമ്പോള്‍ മറ്റൊന്ന് ബാക്ഗ്രൗണ്ടുകള്‍ ബ്ലര്‍ ചെയ്ത് ചിത്രത്തിന്റെ ഡെപ്ത് വര്‍ധിപ്പിക്കുന്നു. പിന്‍കാമറകളില്‍ മാത്രം കണ്ടിരുന്ന ഫീച്ചര്‍ ഇപ്പോള്‍ ഫ്രണ്ട് കാമറകളിലേക്കും കൊണ്ടുവരുകയാണ് ലെനോവോ. പിന്‍കാമറയില്‍ ഒട്ടും കുറവു വരുത്തിയിട്ടില്ല ലെനോവോ. 13 മെഗാപിക്‌സലാണ് പിന്‍കാമറയുടെ റസല്യൂഷന്‍. ഡ്യുവല്‍ ടോണ്‍ ഫ് ളാഷോടു കൂടിയാണ് പിന്‍കാമറ എത്തുന്നത്.

5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് വൈജബ് എസ് വണ്ണിന്റേത്. ആന്‍ഡ്രോയ്ഡിന്റെ ലോലിപോപ് 5.0 വേര്‍ഷനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 64 ബിറ്റ് ഒക്ടാകോര്‍ മീഡിയാടെക് എംടി 6752 പ്രോസസര്‍ വൈബ് എസ് വണ്ണിന് കരുത്ത് പകരും. 3 ജിബി റാം ഉള്ള ഫോണില്‍ 32 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. ഉപയോക്താക്കള്‍ക്ക് 128 ജിബി വരെ എസ്ഡി കാര്‍ഡ് വഴി മെമ്മറി വര്‍ധിപ്പിക്കുകയുമാകാം. ഫുള്‍ മെറ്റല്‍ ബോഡിയാണ് കെയ്‌സ്. 7.8 മില്ലിമീറ്ററാണ് കനം. 132 ഗ്രാം തൂക്കം വരും ഫോണിന്. 2,500 എംഎഎച്ച് ബാറ്ററി ഫോണിന് ഊര്‍ജം പകരും. ഇന്ത്യയില്‍ 20,000 രൂപയായിരിക്കും ഫോണിന് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here