ദിവസേന 60 ഗ്രാം നട്‌സ് കഴിക്കുന്നത് നല്ലതാണ്.; എന്താണ് കാരണമെന്ന് നിങ്ങള്‍ക്കറിയാമോ?

ഏതൊരു നല്ല ന്യൂട്രീഷ്യനിസ്റ്റും നിങ്ങളോട് നട്‌സ് കഴിക്കാന്‍ നിര്‍ദേശിക്കും. കാരണം എന്താണ്. നട്‌സ് കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യും. പോരാത്തതിന് നല്ല ഊര്‍ജസ്വലതയോടെ ജോലി ചെയ്യാനും നട്‌സ് കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടതാണ്. പ്രകൃതിദത്തമായ നാരും മിനറല്‍സും പ്രോട്ടീനും ശരീരത്തില്‍ ലയിക്കാത്ത കൊഴുപ്പും നട്‌സിനെ മികച്ച ഒരു ഭക്ഷണ ഇനമാക്കി മാറ്റുന്നു.

എന്നാല്‍, ഇനി പറയുന്നത് ഇതൊന്നുമല്ല. കൃത്യമായി നട്‌സ് കഴിക്കുന്നത് ഹൃദയാഘാതത്തെ തള്ളിക്കളയുന്നുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. നിലക്കടല പോലുള്ള ട്രീനട്‌സ് കഴിക്കുന്നത് ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലക്കടല പോലുള്ള ട്രീ നട്‌സ് കഴിക്കുന്നത് ടോട്ടല്‍ കൊളസ്‌ട്രോള്‍, ട്രിഗ്ലിസിറൈഡ്‌സ്, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ലൈഫ് സയന്‍സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. നിലക്കടല മാത്രമാണ് ആല്‍ഫ ലിനോലെനിക് ആസിഡ് കൃത്യമായ അളവില്‍ ശരീരത്തില്‍ എത്തിക്കുന്നതെന്ന് പഠനം തെളിയിക്കുന്നു.

മറ്റു നട്‌സും പഠനത്തിന് വിധേയമാക്കിയിരുന്നു. 60 ഗ്രാം വാല്‍നട് ദിവസേന കഴിക്കണമെന്നാണ് പഠനം പറയുന്നത്. ഇത് ടോട്ടല്‍ കൊളസ്‌ട്രോളിനെയും എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെയും പുറന്തള്ളുന്നതിന് ശക്തമായി പ്രവര്‍ത്തിക്കുന്നു. ഇത് ഹൃദയാഘാതത്തിന്റെ സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യും. ഏകദേശം രണ്ടു പതിറ്റാണ്ടോളം ഇക്കാര്യത്തില്‍ പഠനങ്ങള്‍ നടത്തിയിരുന്നു. ഒമേഗ 3 ആസിഡിനു പുറമേ, ഫൈബറും പ്രോട്ടീനും ശരീരത്തില്‍ അടങ്ങുന്നതിനും നിലക്കടല സഹായിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here