ഉറങ്ങുമ്പോള്‍ ഏതുവശം ചരിഞ്ഞു കിടക്കണം? ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് പലകാര്യങ്ങള്‍ക്കും ഉത്തമമെന്ന് വിദഗ്ധര്‍

ഉറങ്ങുമ്പോള്‍ ഏതുവശം ചരിഞ്ഞ് കിടന്നുറങ്ങുന്നതാണ് ഉചിതമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ അറിഞ്ഞോളൂ. ആയുര്‍വേദ രംഗത്തെ വിദഗ്ധര്‍ അടക്കം പറയുന്നത് ശരീരത്തിന്റെ ഇടതുവശം ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നതാണ് ഉചിതമെന്നാണ്. ഹൃദയത്തില്‍ നിന്നുള്ള രക്തചംക്രമണം അടക്കം നല്ല ദഹനത്തിനും ഇടതുവശം ചെരിഞ്ഞ് കിടക്കുന്നതാണ് ഉചിതമെന്ന് ഉറക്കരോഗ വിദഗ്ധര്‍ പറയുന്നു. ആയുര്‍വേദ പ്രകാരം ശരീരത്തിന്റെ ഇടതുഭാഗം വലതുഭാഗത്തെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമാണെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇടതുവശം ചരിഞ്ഞ് ഉറങ്ങണമെന്ന് പറയാന്‍ ചില കാരണങ്ങള്‍ ഉണ്ട്.

ലസികാഗ്രന്ഥിയെ ശുദ്ധിയാക്കുകയും ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു

ശരീരത്തിന്റെ ഇടതുവശത്താണ് ലസികാഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. ലസികാ വാഹിനികള്‍ എന്നാല്‍, പ്രോട്ടീന്‍, ഗ്ലൂക്കോസ് എന്നിവയക്കം ഉള്‍പ്പെടുന്നതാണ്. ഇവ ശരീരത്തിന്റെ ഇടതുവക്ഷത്തുള്ള കുഴലിലാണ് ശേഖരിക്കപ്പെടുന്നത്. ലസികാ ഗ്രന്ഥിയാണ് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്ന ആദ്യത്തെ സിസ്റ്റവും. അതുകൊണ്ടു തന്നെ ഇടതുവശം ചരിഞ്ഞു കിടക്കുന്നത് ലസികാഗ്രന്ഥിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഹൃദയത്തില്‍ നിന്നുള്ള പമ്പിംഗ് എളുപ്പമാക്കുന്നു

ശരീരത്തില്‍ വക്ഷീയഭാഗത്തേക്ക് ലസികാഗ്രന്ഥിയിലൂടെ എത്തുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം മൂലമാണെന്ന് ആയുര്‍വേദം പറയുന്നു. എന്നാല്‍, ഇതിന് ചില രീതികളും മുന്‍ഗണനാ ക്രമങ്ങളു ഉണ്ട്. ഈ മുന്‍ഗണനയില്‍ ആദ്യത്തെ സ്ഥാനം ലസികാഗ്രന്ഥികള്‍ക്കാണ്. അതിനുശേഷം മാത്രമാണ് കരളും രക്തവും ശുദ്ധീകരണ പ്രക്രിയയില്‍ ഇടംനേടുന്നത്.

ശോധന എളുപ്പമാക്കുന്നു

ഭക്ഷ്യാവശിഷ്ടങ്ങള്‍ ചെറുകുടലില്‍ നിന്ന് വന്‍ കുടലിലേക്ക് മാറാന്‍ ഇടതുവശം ചരിഞ്ഞുള്ള ഉറക്കം എളുപ്പത്തില്‍ സഹായിക്കുന്നുണ്ടെന്ന് വദഗ്ധര്‍ പറയുന്നു. അതുകൊണ്ടുതന്നെ രാവിലെ ശോധന അനായാസമാക്കുന്നതിനും ഇത് ഉപകരിക്കും.

പ്ലീഹയുടെ പ്രവര്‍ത്തനം ആരോഗ്യകരമാക്കുന്നു

ലിംഫറ്റിക് വ്യവസ്ഥയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ആന്തരികാവയവമാണ് പ്ലീഹ. ലസികയെ ശുദ്ധിയാക്കുന്നതോടൊപ്പം രക്തത്തെയും ഇത് ശുദ്ധീകരിക്കുന്നുണ്ട്. ഇടതുവശം ചരിഞ്ഞു കിടക്കുന്നത് പ്ലീഹയിലേക്കുള്ള പ്രവാഹത്തിന് അത് സഹായിക്കുകയും കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യും.

ദഹനത്തിന് സഹായിക്കുന്നു

ഭക്ഷണം ശരീരത്തില്‍ നേരാംവണ്ണം ദഹിക്കുന്നതിന് പത്തുമിനുട്ട് നേരം എങ്കിലും ശരീരത്തിന്റെ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഉത്തമമാണെന്ന് ആയുര്‍വേദം പറയുന്നുണ്ട്. വയറും പാന്‍ക്രിയാസും ശരീരത്തിന്റെ ഇടതുവശത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇടതുവശം ചരിഞ്ഞു കിടക്കുന്നത് വയറും പാന്‍ക്രിയാസും ഇടതുവശത്തേക്ക് വരാന്‍ സഹായിക്കുകയും ഇത് ദഹനത്തെ എളുപ്പമാക്കി തീര്‍ക്കുകയും ചെയ്യുന്നു.

ഹൃദയത്തിലേക്ക് തിരിച്ചുമുള്ള രക്തചംക്രമണം എളുപ്പമാക്കുന്നു

ഹൃദയത്തിലേക്ക് തിരിച്ച് ലിംഫ് ഡ്രെയിനേജ് നടത്തുന്നതിന് ഇടതുവശം ചരിഞ്ഞു കിടക്കുന്നത് ഉപകാരപ്പെടുമെന്ന് വിദഗ്ധര്‍ തെളിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News