എത്രകാലം വേണം കേരളത്തില്‍ നിന്ന് ഇങ്ങനൊരു വാര്‍ത്ത കേള്‍ക്കാന്‍? 36 മണിക്കൂര്‍ കൊണ്ട് ചൈന ഒരു പാലം നിര്‍മിച്ച് ഉദ്ഘാടനം ചെയ്തു; വീഡിയോ കാണാം

China-bridge

കേരളത്തില്‍ കൊച്ചി മെട്രോ നിര്‍മ്മിക്കുന്നതിന്റെ അനുഭവം നമ്മള്‍ എല്ലാം കാണുന്നും കേള്‍ക്കുന്നും അനുഭവിക്കുന്നും ഉണ്ട്. കേരളത്തിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും ഒരു മേല്‍പാലം നിര്‍മ്മിക്കാന്‍ എത്രകാലം എടുക്കും? യുദ്ധകാലാടിസ്ഥാനത്തിലാണെങ്കില്‍ പോലും ചുരുങ്ങിയത് രണ്ടു കൊല്ലം. എന്നാല്‍, കേട്ടോളൂ. ചൈനയ്ക്ക് രണ്ടുകൊല്ലം പോയിട്ട് ഒന്നരദിവസം തികച്ചു വേണ്ടിവന്നില്ല ഒരു പാലം നിര്‍മിക്കാന്‍. അതും പത്തുവരിയില്‍. മേല്‍പാലം നിര്‍മിച്ചത് വെറും 36 മണിക്കൂര്‍ കൊണ്ട്. റോക്കറ്റ് വേഗത്തില്‍ അല്ല. അതുക്കും മേലെ എന്നു തന്നെ പറയണം.

നിലവിലുള്ള മേല്‍പാലം പുനര്‍നിര്‍മിക്കുകയാണ് ചൈന ചെയ്തത്. 1,300 ടണ്‍ ആണ് മേല്‍പാലത്തിന്റെ ഭാരം. 36 മണിക്കൂര്‍ കൊണ്ട് എല്ലാ പണിയും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നു കൊടുത്ത പാലത്തിലൂടെ വാഹനങ്ങളും കയറ്റിവിട്ടു. അതേ 36 മണിക്കൂര്‍ കൊണ്ട് പൊളിഞ്ഞു വീഴുമോ എന്ന് ശങ്കിക്കുന്നവരോട്, 48 മണിക്കൂര്‍ കൊണ്ട് രണ്ടുലക്ഷത്തിലധികം വാഹനങ്ങളാണ് ഇതിലൂടെ കടന്നു പോയത്. യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന പാലം നിര്‍മാണത്തിന്റെ വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here