ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയാന്‍ #HappyToBleed കാമ്പയിന്‍; ആര്‍ത്തവ സ്‌കാനര്‍ വിവാദത്തില്‍ ശബരിമല സംരക്ഷകര്‍ക്ക് ഇരുപതുകാരിയുടെ തുറന്നകത്ത് ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സ്‌കാനര്‍ സ്ഥാപിക്കുന്ന കാലത്തെക്കുറിച്ചുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കക്കെതിരേ സോഷ്യല്‍മീഡിയയില്‍ ഹാപ്പിടുബ്ലീഡ് കാമ്പയിന്‍. ഹൈന്ദവ വിശ്വാസിയായ നികിത ആസാദ് എന്ന ഇരുപതുകാരി ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് എഴുതിയ തുറന്നകത്തും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

യുവാക്കളുടെ ഓണ്‍ലൈന്‍ പ്രതികരണവേദിയായ യൂത്ത് കി ആവാസിലാണ് പഞ്ചാബിലെ ജലന്ധര്‍ സ്വദേശിനിയായ നികിതയുടെ കത്തു പ്രസിദ്ധീകരിച്ചത്. തുടര്‍ന്നു ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ വിഷയം ഏറ്റെടുക്കുകയും ചര്‍ച്ച ആരംഭിക്കുകയുമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് #HappyToBleed എന്ന കാമ്പയിനും ആരംഭിച്ചത്.

താന്‍ ഇരുപതു വയസുള്ള പെണ്‍കുട്ടിയാണെന്നും ഭൂമിയിലെ മറ്റേതൊരു മനുഷ്യനെയും പോലെ തനിക്കും കണ്ണുകളും മൂക്കും കാതുകളും ചുണ്ടുകളും കാലുകളുമൊക്കെയുണ്ട്. പക്ഷേ, മുലകളും ഇടുപ്പും ആര്‍ത്തവരക്തം വരുന്ന യോനിയും തനിക്കുണ്ടായത് നിര്‍ഭാഗ്യകരമായിരിക്കാം. ആര്‍ത്തവരക്തം ശബരിമലയെ അശുദ്ധിയാക്കുമെന്ന് കഴിഞ്ഞയിടയ്ക്കാണ് എനിക്കു മനസിലായത്. ആര്‍ത്തവമുള്ള സ്ത്രീയായതിനാല്‍ തന്നെ അങ്ങോട്ടു പ്രവേശിപ്പിക്കില്ലെന്ന്. ആളുകളുടെ ശരീരം സ്‌കാന്‍ ചെയ്യാനും ആയുധങ്ങളുണ്ടോ എന്നു പരിശോധിക്കാനും ഇപ്പോള്‍ യന്ത്രങ്ങളുണ്ട്. സ്ത്രീകള്‍ക്കു ക്ഷേത്രത്തില്‍ പ്രവേശിക്കാനാവുന്ന സാഹചര്യമാണോ എന്നു പരിശോധിക്കാന്‍ യന്ത്രം വരുന്ന കാലം വരുമെന്നും അപ്പോള്‍ സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാമെന്നുമാണ് നിങ്ങള്‍ പറയുന്നത്. ഈ പ്രസ്താവനയില്‍ സങ്കടം മാത്രമാണ് തനിക്കുള്ളതെന്നും നികിത കത്തില്‍ പറയുന്നു.

താന്‍ ഹൈന്ദവവിശ്വാസം പിന്തുടരുന്ന കുടുംബത്തില്‍നിന്നാണ് വരുന്നതെന്നും ദൈവവിശ്വാസവും ആചാരങ്ങളും എന്താണെന്നു മാതാപിതാക്കള്‍ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും നികിത പറയുന്നു. രാജ്യത്തെ പ്രമുഖ ഹൈന്ദവാരാധനാലയങ്ങളില്‍ താന്‍ കുടുംബസമേതം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. സ്ത്രീകളെയും പുരുഷന്‍മാരെയും ദൈവം സമന്‍മാരായാണ് സൃഷ്ടിച്ചിരിക്കുന്നതെന്നു മാതാപിതാക്കള്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവന കേട്ട് താന്‍ ആകെ സ്തംഭിച്ചുപോയെന്നും നികിത എഴുതുന്നു.

ആര്‍ത്തവകാലത്തു പെണ്‍കുട്ടികള്‍ അമ്പലത്തില്‍ പോകാറില്ലെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഇതൊരു മണ്ടത്തരം എന്നായിരുന്നു കരുതിയിരുന്നത്. ഇന്ത്യയിലെ തന്നെ ചരിത്രപാരമ്പര്യമുള്ള, ക്ഷേത്രത്തില്‍ ആര്‍ത്തവം പാപമാണെന്നു കേട്ടപ്പോള്‍ ശരിക്കും തകര്‍ന്നുപോവുകയായിരുന്നു. നമ്മുടെ സമൂഹത്തിന്റെ വിശുദ്ധമായ സംസ്‌കാരം കാത്തുസൂക്ഷിക്കുന്നതിനും ആരെയും വേദനിപ്പിക്കാതിരിക്കുന്നതിനുമാണ് താന്‍ ഇത്രയും കാലും പെരുമാറിയിട്ടുള്ളത്. ആര്‍ത്തവകാലങ്ങളില്‍ അതീവശ്രദ്ധയോടെയാണ് ജീവിച്ചിരുന്നത്. പക്ഷേ, തന്റെ ശരീരത്തില്‍നിന്നുള്ള രക്ത ഒഴുക്കിനെ നിര്‍ത്താന്‍ തനിക്കു സാധിച്ചിരുന്നില്ല. ബ്രാഹ്മണഹത്യയുടെ ശാപത്തില്‍നിന്നു മുക്തമാകാന്‍ തനിക്കു കഴിയുന്നില്ല.

സര്‍വബഹുമാനങ്ങളോടെയും എനിക്കു ചിലതു ചോദിക്കാനുണ്ട്. സ്ത്രീയും പുരുഷനും തമ്മിലുള്ള വേഴ്ചയിലൂടെയാണ് പുരുഷനും സ്ത്രീയും ജനിക്കുന്നത്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന എല്ലാ പുരുഷന്‍മാരെയും ഒമ്പതുമാസം സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ സൂക്ഷിച്ചും ഗര്‍ഭാശയത്തിലൂടെ പോഷകങ്ങള്‍ നല്‍കിയും ആര്‍ത്തവരക്തം വരുന്ന യോനിയിലൂടെതന്നെ പ്രസവിച്ചതുമാണ്. ഗര്‍ഭാശയത്തിലുണ്ടായ രക്തത്തിന്റെ ഉല്‍പനമല്ലേ എല്ലാ പുരുഷന്‍മാരും.

കുട്ടിയായിരിക്കുമ്പോള്‍ അഷ്ടമിനാളില്‍ എന്നെ ദേവിയായി ആരാധിച്ചിരുന്നു. വളര്‍ന്നപ്പോള്‍ ഞാന്‍ അശുദ്ധയാണെന്നു പറഞ്ഞു. ബാധ്യത ഒഴിവാക്കാന്‍ തന്നെ വിവാഹം ചെയ്തയയ്ക്കാന്‍ സമൂഹം മാതാപിതാക്കളെ നിരന്തരം ഓര്‍മപ്പെടുത്തി. തന്റെ അണ്ഡം സമൂഹം തെരഞ്ഞെടുക്കുന്ന പുരുഷന്റെ ബീജത്താല്‍ ഫലപുഷ്ടമാക്കണമെന്ന് പറഞ്ഞു പഠിപ്പിച്ചു. പിന്നെ, താന്‍ അശുദ്ധമായ രക്തം കൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്നു പറഞ്ഞു. തന്റെ രക്തം കൊണ്ട് താന്‍ എന്തു ചെയ്യണമെന്നു നിശ്ചയിക്കാനുള്ള അധികാരം ഏതു ദൈവമാണ് മറ്റൊരാള്‍ക്കു കൊടുത്തിട്ടുള്ളതെന്നും നികിത ചോദിക്കുന്നു.

ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ തനിക്കു താല്‍പര്യമില്ല. സ്വന്തം മക്കളെ അശുദ്ധരായി കാണുന്ന ദൈവത്തില്‍ വിശ്വസിക്കാന്‍ താല്‍പര്യമില്ല. ഏതു ദൈവത്തിന്റെ അനുമതിയോടെയാണ് തന്റെ പരിശുദ്ധി പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നത്. ക്ഷേത്രത്തിലെ മൂര്‍ത്തിക്കു വിവാഹം ചെയ്തു നല്‍കിയ ശേഷം പെണ്‍കുട്ടികളെ ദേവദാസികളാക്കുന്ന രീതിയെക്കുറിച്ച് ഇപ്പറയുന്നവര്‍ക്കൊക്കെ അറിയാമെന്നു കരുതുന്നു. അശുദ്ധിപരിശോധിക്കാന്‍ യന്ത്രം സ്ഥാപിക്കുന്നതിലൂടെ പുരുഷാധിപത്യപരമായ ആചാരത്തെ വീണ്ടും കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

നിരന്തരം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന, ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെടുന്ന ജനാധിപത്യരാജ്യമാണിത്. ക്ഷേത്രത്തിന്റെ വിശുദ്ധി കാക്കാന്‍ ഉപായം കണ്ടെത്തിയതുപോലെ സ്ത്രീകളെ വീടിനുള്ളില്‍ ഇരുമ്പുമറയ്ക്കുള്ളില്‍ അടയ്ക്കണമെന്നും പറയില്ലേ? ആര്‍ത്തവത്തെ അശുദ്ധം എന്നു വിശേഷിപ്പിക്കുന്നവര്‍ സ്ത്രീ സമൂഹത്തെയാകെയാണ് അപമാനിക്കുന്നത്. ശബരിമലയെ എന്ത് അധികാരത്തിലാണ് നിങ്ങളുടെ ക്ഷേത്രം എന്നു വിളിക്കുന്നത്. എന്ത് അധികാരത്തിന്റെ ബലത്തിലാണ് തനിക്കു പ്രവേശനം നിഷേധിക്കുന്നതെന്നും നികിത കത്തില്‍ ചോദിക്കുന്നു.

സ്‌കാനര്‍ വരുന്ന കാലത്തു സ്ത്രീകളുടെ പ്രവേശനത്തെക്കുറിച്ചു ചിന്തിക്കാമെന്ന പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന സ്വാതന്ത്ര്യമെന്ന യുട്ടോപ്യന്‍ ലിബറല്‍ ചിന്താഗതിയില്‍നിന്നു രക്ഷപ്പെട്ടു സമൂഹത്തില്‍ സ്വന്തം സ്ഥാനം എന്താണെന്നു ചിന്തിക്കാന്‍ അവസരം നല്‍കിയെന്നാണ് നികിത പറയുന്നത്. ഈ പ്രസ്താവന ഇത്തരം കാടത്തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുമെന്നും അതിനാല്‍ പ്രയാര്‍ ഗോപാലകൃഷ്ണനോടു നന്ദി പറയുന്നുവെന്നും പറഞ്ഞാണ് മറുപടി പറഞ്ഞുകൊണ്ട് ആര്‍ത്തവമുള്ള യുവതി എന്ന പേരില്‍ നികിത കത്ത് അവസാനിപ്പിക്കുന്നത്.


കത്തിനു പിന്നാലെ മെന്‍സ്ട്രുപീഡിയ ഡോട്ട് ഓര്‍ഗിന്റെ സഹ സ്ഥാപക അദിതി ഗുപ്ത ഫേസ്ബുക്കില്‍ ഇങ്ങനെ പറയുന്നു: ‘എനിക്കു ഗര്‍ഭപാത്രമുണ്ട്. മാസത്തില്‍ ഒരുതവണ രക്തസ്രാവവും ഉണ്ടാകുന്നുണ്ട്. ഞാന്‍ ആര്‍ത്തവകാലത്ത് പ്രാര്‍ഥിച്ചാല്‍ ഒരു ദൈവവും കോപിക്കില്ല. അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഒമ്പതുമാസം ഇതേ അശുദ്ധിയില്‍ ജീവിച്ചാണ് നിങ്ങളൊക്കെ ജനിച്ചതെന്ന് ആര്‍ത്തവകാലത്തു സ്ത്രീകള്‍ അശുദ്ധിയുള്ളവരാണെന്നു കരുതുന്ന പ്രയാര്‍ ഗോപാലകൃഷ്ണനും മറ്റുള്ള എല്ലാവരും മറക്കരുത്’

” I have a uterus and I bleed once every-month. God does not get angry if I pray during my #periods. Mr. Prayar…

Posted by Countercurrents.org on Sunday, November 22, 2015

*Action Alert: Support #Pinjra Tod: Break the Hostel Locks Recently Devaswom chief of Sabrimala temple has given a…

Posted by Price of Silence on Saturday, November 21, 2015

Sharmada Shastry from Manipal says #HappyToBleed

Posted by Nikita Azad on Friday, November 20, 2015

#HappyToBleed#MyBloodMyChoice

Posted by Nikita Azad on Friday, November 20, 2015

Aditi Gupta of Menstrupedia says, “I have a uterus and I bleed once every-month. God does not get angry if I pray…

Posted by Feminism in India on Sunday, November 22, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here