കശ്മീരിലെ രജൗരിയില്‍ പാക് ഭീകരരുമായി ഏറ്റുമുട്ടല്‍; മലയാളി ജവാന് വീരമൃത്യു; വെടിവയ്പ്പില്‍ മരിച്ചത് സുധിമേഷ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ജവാന്‍ വീരമൃത്യു വരിച്ചു. കശ്മീരിലെ രജൗരി ജില്ലയില്‍ നുഴഞ്ഞുകയറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലിലാണ് മലയാളിയായ ശിപായി സുധിമേഷ് കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയില്‍ ഇന്നു രാവിലെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരവാദികള്‍ രജൗരിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. നിയന്ത്രണ രേഖയിലെ നൗഷേര സെക്ടറിലാണ് വെടിവയ്പ്പുണ്ടായത്.

ഉടന്‍ തന്നെ തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യം ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി. ഭീകരരുടെ ആക്രമണത്തില്‍ വെടിയേറ്റ ജവാന്‍ സുധിമേഷ് സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണമടഞ്ഞത്. അതിര്‍ത്തി വേലിക്ക് സമീപമാണ് നുഴഞ്ഞു കയറ്റക്കാര്‍ ആക്രമണം നടത്തിയതെന്നും പ്രതിരോധ വക്താവ് അറിയിച്ചു. ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് സൈനിക വക്താവ് വ്യക്തമാക്കി. സാംബ ജില്ലയില്‍ മുഴുവന്‍ കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News