കാര്‍ഷിക സംസ്‌കാരത്തിന് പരിഷത്തിന്റെ പുതിയ മാതൃക; വാര്‍ഷികത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്നത് സ്വന്തം നിലയില്‍

കൊല്ലം: കൊല്ലത്ത് നടക്കാനിരിക്കുന്ന ശാസ്ത്രസാഹിത്യപരിഷത്തിന്റെ സംസ്ഥാന വാര്‍ഷികത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും സ്വന്തം നിലയില്‍ ഉത്പാദിപ്പിക്കും. ജില്ലയില്‍ 11 ഏക്കറിലെ നെല്‍കൃഷിയുടെ ഞാറുനടീല്‍ ഉത്സവാന്തരീക്ഷത്തില്‍ നടന്നു. പച്ചക്കറി കൃഷിയും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആരംഭിച്ചു. നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന കാര്‍ഷിക സംസ്‌കാരത്തെ നിലനിര്‍ത്താനും പുതിയ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിഷത്തിന്റെ ഈ ശ്രമം.

കൊല്ലം തൊടിയൂര്‍ അമ്പത്തേകര്‍ ഗ്രാമത്തിലെ കുറ്റിയില്‍ പാടത്തെ മൂന്ന് ഏക്കര്‍ തരിശു ഭമിയിലാണ് ഭാഗ്യ ഇനത്തില്‍പ്പെട്ട നെല്ലിന്റെ ഞാറ് നട്ടത്. തൊടിയൂര്‍ പഞ്ചായത്തിലെ നാട്ടുകാരുടേയും കര്‍ഷകത്തൊഴിലാളികളുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ രൂപീകരിച്ച പാഠശേഖര സമിതിയാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. ഈ ഏല ഉള്‍പ്പടെ ചടയമംഗലം അഞ്ചല്‍ എന്നിവിടങ്ങളിലായി ആകെ 11 ഏക്കറിലാണ് നെല്‍കൃഷി. ഞാറ് നടീല്‍ നേരിട്ടു കാണാന്‍ എത്തിയ തൊടിയൂര്‍ എസ്.പി.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ ഞാറ്റു പാട്ടു പാടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

കൊട്ടാരക്കര, വെട്ടിക്കവല, കുണ്ടറ തുടങ്ങിയ മേഖലകളിലായി പച്ചക്കറി കൃഷികളും ആരംഭിച്ചു. 2016 മേയ് മാസത്തിലാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ 53-ാം വാര്‍ഷിക സമ്മേളനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News