ബ്ലോഗില്‍ ലേഖനം എഴുതി ആദിവാസികളെ കുറിച്ച് ആശങ്കപ്പെടുന്ന മോഹന്‍ലാല്‍ അവര്‍ക്ക് വേണ്ടി എന്തു ചെയ്തതെന്ന് സോഷ്യല്‍മീഡിയ. മാലിന്യത്തില്‍ നിന്നും ഭക്ഷണം ശേഖരിച്ച് കഴിക്കുന്ന ആദിവാസിബാലന്‍മാരുടെ വാര്‍ത്തയെ തുടര്‍ന്നാണ് മോഹന്‍ലാല്‍ ബ്ലോഗിലൂടെ അവരെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ചത്. എന്നാല്‍ അത് കണ്ട മോഹന്‍ലാല്‍ എന്താണ് ചെയ്തത്? എന്തിനും ഏതിനും മുന്‍പിലുള്ള ഫാന്‍സ് അസോസിയേഷന്‍കാരെ വിളിച്ച് ബാലന്‍മാര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പറഞ്ഞോ? അവര്‍ക്കെന്തെങ്കിലും എത്തിച്ചുകൊടുത്തോ? – സോഷ്യല്‍മീഡിയ ചോദിക്കുന്നു.
ഈ വിമര്‍ശനങ്ങള്‍ക്കൊപ്പം തനിക്കൊപ്പം അഭിനയിച്ച മണി എന്ന ആദിവാസി ബാലനെയും മോഹന്‍ലാല്‍ മറന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നു. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ്നേടിയ മണി പിന്നീട് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച മണി കൂലിപ്പണിയിലേക്ക് തിരിയുകയായിരുന്നു. പിന്നീടും മണിയുടെ കഷ്ടപ്പാടുകള്‍ നിരവധി തവണ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ആദിവാസി ബാലന്‍മാരെ കുറിച്ച് കണ്ണീരൊഴുക്കുന്ന മോഹന്‍ലാല്‍ പോസ്റ്റില്‍ മണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. ആദിവാസികള്‍ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം വിവരിച്ചിടത്തും മണിയെ കുറിച്ച് പറയുന്നില്ല.
മാലിന്യക്കൂനയില്‍ നിന്ന് ആദിവാസി ബാലന്‍മാര്‍ ഭക്ഷണം ശേഖരിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നാണ് മോഹന്‍ലാല്‍ ബ്ലോഗിലൂടെ അഭിപ്രായപ്പെട്ടത്. ദ കംപ്ലീറ്റ് ആക്ടര്‍ ബ്ലോഗില്‍ ‘ഈ വിശപ്പിന് മുന്നില്‍ മാപ്പ്’ എന്ന തലക്കെട്ടോടുകൂടിയ കുറിപ്പിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറയുന്നത്. ‘ആദിവാസികളുടെ ഉന്നമനത്തിനായി വന്‍തുകകള്‍ ചെലവഴിച്ചിട്ടും പദ്ധതികള്‍ നടപ്പാക്കിയിട്ടും അവര്‍ ഉച്ഛിഷ്ടം ഭക്ഷിക്കുകയാണ്. ഭരിക്കുന്ന മന്ത്രിമാര്‍ മുതല്‍ സാധാരണ പൗരന്‍മാര്‍ വരെ ഇതില്‍ കുറ്റക്കാരാണ്. നമുക്കാര്‍ക്കും ആത്മാര്‍ത്ഥത ഇല്ല. മനുഷ്യന് വേണ്ടി നിലകൊള്ളുന്ന നിയമവും മനസ്സും നമുക്കില്ല. പദ്ധതികളും പണവും വേണ്ട വിധത്തിലാണ് ചെലവഴിച്ചതെങ്കില്‍ എന്തുകൊണ്ടാണ് ഈ കുട്ടികള്‍ ഇങ്ങനെ ജീവിക്കുന്നത് എന്നും നാം അന്വേഷിക്കണം.’ മോഹന്‍ലാല്‍ ബ്ലോഗിലൂടെ ചോദിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here