സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ അറിവിലേക്ക് ഒരു ചെറിയ കാര്യം; 7,000 രൂപയില്‍ താഴെ വിലയുള്ള എട്ടു മികച്ച ഫോണുകളെ അറിയാം

സ്മാര്‍ട്‌ഫോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവരെ എല്ലാം കുഴയ്ക്കുന്ന കാര്യമാണ്. ഏത് ഫോണ്‍ എടുക്കണം. ഏതെങ്കിലും എടുക്കാമെന്നു വച്ചാല്‍ തന്നെ ഫോണിന്റെ കോണ്‍ഫിഗറേഷന്‍, വില, സ്റ്റോറേജ് തുടങ്ങിയ കാര്യങ്ങളിലെല്ലാം ആശങ്കയുണ്ടാകും. കുറഞ്ഞ വിലയില്‍ നല്ല ഫോണുകളാണ് എല്ലാവരും ആഗ്രഹിക്കുന്നത്. 7,000 രൂപയില്‍ താഴെ വിലയില്‍ ലഭിക്കുന്ന നല്ല സ്മാര്‍ട്‌ഫോണുകള്‍ ഏതെല്ലാമാണെന്ന് അറിയാമോ? അത്തരം എട്ട് ഫോണുകളെ കുറിച്ച് അറിയാം.

യു യുണിക്


മൈക്രോമാക്‌സിന്റെ സബ് ബ്രാന്‍ഡായ യുവിന്റെ പുതിയ ഫോണാണ് യു യുണിക്. 4ജി സൗകര്യം വരെ ലഭ്യമായിട്ടുള്ള യു യുണിക് 4.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയോടു കൂടിയാണ് വരുന്നത്. കോണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുമുണ്ട്. 1.2 ജിഗാഹെഡ്‌സ് 64 ബിറ്റ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 ക്വാഡ്‌കോര്‍ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 1 ജിബി റാം ഉള്ള ഫോണില്‍ 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജുണ്ട്. എസ്ഡി കാര്‍ഡ് വഴി 32 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കുകയുമാവാം. 8 മെഗാപിക്‌സലാണ് പിന്‍കാമറയുടെ റസല്യൂഷന്‍. 2 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുമുണ്ട്. 2,000 എംഎഎച്ച് ബാറ്ററി ഫോണിന് ഊര്‍ജം പകരും. 4,999 രൂപയാണ് ഫോണിന്റെ വില.

ലെനോവോ എ 2010


വെറും 4,990 രൂപ മാത്രം വിലവരുന്ന ഫോണാണ് ലെനോവോ എ 2010. 4.5 ഇഞ്ച് സ്‌ക്രീനാണ് ഫോണിന്റേത്. ആന്‍ഡ്രോയ്ഡിന്റെ 5.1 വേര്‍ഷന്‍ ലോലിപോപ് ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. 1 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ മീഡിയാടെക് MT6735 പ്രോസസര്‍ ഫോണിന് കരുത്ത് പകരും. 1 ജിബി റാം ഉള്ള ഫോണില്‍ 8 ജിബി വരെ ഇന്റേണല്‍ സ്‌റ്റോറേജുണ്ട്. എസ്ഡി കാര്‍ഡ് വഴി 32 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാം. എല്‍ഇഡി ഫ് ളാഷോടു കൂടിയ 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 2 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുമുണ്ട്.

ഹുവായ് ഹോണര്‍ ബീ


4,500 രൂപയാണ് ഫോണിന്റെ വില. 4.5 ഇഞ്ച് എല്‍ഇഡി ഡിസ്‌പ്ലേയുള്ള ഫോണാണ് ഹുവായുടെ ഹോണര്‍ ബീ. 1.2 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ പ്രോസസര്‍ കരുത്ത് പകരുന്ന ഫോണില്‍ 1 ജിബി റാം ഉണ്ട്. 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജും മെമ്മറി വര്‍ധിപ്പിക്കാന്‍ എസ്ഡി കാര്‍ഡ് സൗകര്യവുമുണ്ട്. ആന്‍ഡ്രോയ്ഡിന്റെ 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഫോണില്‍ പ്രവര്‍ത്തിക്കുന്നു. 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 2 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുമുണ്ട്.

മൈക്രോമാക്‌സ് കാന്‍വാസ് എക്‌സ്പ്രസ് 2


5,999 രൂപയാണ് ഫോണിന്റെ വില. 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണില്‍. 1.4 ജിഗാഹെഡ്‌സ് മീഡിയാടെക് MT6592 ഒക്ടാകോര്‍ പ്രോസസര്‍ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 1 ജിബി റാം ഉണ്ട്. 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ശേഷി വര്‍ധിപ്പിക്കാന്‍ എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്. 13 മെഗാപിക്‌സലാണ് പിന്‍കാമറ. ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. മറ്റു ഫോണുകളെ പോലെ തന്നെ 2 മെഗാപിക്‌സല്‍ മാത്രമാണ് ഫ്രണ്ട് കാമറ.

മോട്ടോറോള മോട്ടോ ഇ സെക്കന്‍ഡ് ജെന്‍


മോട്ടോറോളയുടെ രണ്ടാം തലമുറ മോട്ടോ ഇ 6,000 രൂപ വിലയുള്ള ഫോണാണ്. 3 ജി, 4 ജി വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്. 3 ജി വേരിയന്റിന് 1.2 ജിഗാഹെഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 200 32 ബിറ്റ് പ്രോസസര്‍ കരുത്ത് പകരുന്നു. 4 ജി വേരിയന്റിനാകട്ടെ 1.2 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ 64 ബിറ്റ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസറാണ് കരുത്ത് പകരുന്നത്. 4.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണില്‍ 5 മെഗാപിക്‌സല്‍ പിന്‍കാമറയുണ്ട്. ഫ്രണ്ട് കാമറയുടെ റസല്യൂഷന്‍ 0.3 മെഗാപിക്‌സല്‍ മാത്രമാണ്. 8 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണില്‍ 32 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാം.

യു യുഫോറിയ


6,500 രൂപയാണ് മൈക്രോമാക്‌സിന്റെ യു യുഫോറിയയുടെ വില. 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 1.2 ജിഗാഹെഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 64 ബിറ്റ് ക്വാഡ്‌കോര്‍ പ്രോസസര്‍ ഫോണിന് കരുത്ത് പകരുന്നു. 16 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണില്‍ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാം. എല്‍ഇഡി ഫ് ളാഷോടു കൂടിയ 8 മെഗാപിക്‌സല്‍ പിന്‍കാമറയുണ്ട്. മുന്‍കാമറയുടെ റസല്യൂഷന്‍ 5 മെഗാപിക്‌സല്‍. 86 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സും ഫ്രണ്ട് കാമറയുടെ പ്രത്യേകതയാണ്.

ഷവോമി റെഡ്മി ടു പ്രൈം


6,999 രൂപയാണ് റെഡ്മി ടു പ്രൈമിന്റെ വില. ആന്‍ഡ്രോയ്ഡിന്റെ 4.4 കിറ്റ്കാറ്റ് ഒഎസില്‍, ഷവോമിയുടെ സ്വന്തം സോഫ്റ്റ്‌വെയറായ എംഐയുഐ 6.0 യും പ്രവര്‍ത്തിക്കുന്നു. 1.2 ജിഗാഹെഡ്‌സ് 64 ബിറ്റ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍ ഫോണിന് കരുത്ത് പകരുന്നു. 2 ജിബി റാം ഉള്ള റെഡ്മി ടു പ്രൈമില്‍ 16 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. 32 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാം. 8 മെഗാപിക്‌സല്‍ പിന്‍കാമറയും 2 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുമുണ്ട്.

ലെനോവോ എ 6000


6,590 രൂപയാണ് ലെനോവോ എ 6000ന് വില. 1.2 ജിഗാഹെഡ്‌സ് സ്‌നാപ്ഡ്രാഗണ്‍ 410 ക്വാഡ്‌കോര്‍ പ്രോസസര്‍ ഫോണിന് കരുത്ത് പകരുന്നു. 1 ജിബി റാം ഉള്ള ഫോണില്‍ 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജുണ്ട്. എസ്ഡി കാര്‍ഡ് വഴി 32 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കുകയുമാകാം. ആന്‍ഡ്രോയ്ഡിന്റെ 4.4 കിറ്റ്കാറ്റ് ഒഎസാണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. വൈബ് വീഡിയോ സൗകര്യവും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News