മുന്നണിമാറ്റത്തിന്റെ സൂചന തള്ളാതെ വീരേന്ദ്രകുമാര്‍; വര്‍ഗീയതയ്‌ക്കെതിരെ എല്‍ഡിഎഫ് ശക്തമായി പ്രതികരിച്ചു; തെരഞ്ഞെടുപ്പില്‍ ഇത്തവണയും കാലുവാരിയെന്നും എംപി വീരേന്ദ്രകുമാര്‍

കോഴിക്കോട്: ആര്‍എസ്എസിന്റെയും ബിജെപിയുടെയും വര്‍ഗീയതയ്‌ക്കെതിരെ എല്‍ഡിഎഫ് ശക്തമായി പ്രതികരിച്ചുവെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍. എല്‍ഡിഎഫ് നിലപാട് അഭിനന്ദനാര്‍ഹമാണ്. യുഡിഎഫിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതികരണം ഉണ്ടാകണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമാണ്. വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ മുന്നണി ആവശ്യമാണെന്നും എംപി വീരേന്ദ്രകുമാര്‍ പറഞ്ഞു.

യുഡിഎഫിലെ ഐക്യമില്ലായ്മ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയത്തിന് കാരണമായി. പരാജയം സംബന്ധിച്ച വിഷയം യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കും. കാലുവാരല്‍ ഉത്തവണയും ഉണ്ടായി. സോഷ്യലിസ്റ്റ് ജനതയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വീരേന്ദ്രകുമാര്‍.

പ്രഖ്യാപിത അജണ്ടയില്‍നിന്ന് എസ്എന്‍ഡിപി വഴിമാറി. ഇത്തരം ലക്ഷ്യങ്ങള്‍ക്ക് എതിരാണ് വെള്ളാപ്പള്ളി നടേശന്റെ യാത്ര. വര്‍ഗീയ ആക്രമണങ്ങള്‍ ആസൂത്രിതമാണ്. ബിജെപി കേരളത്തില്‍ വര്‍ഗീയ അജണ്ട നടപ്പാക്കുകയാണ്. അവരുടെ വര്‍ഗീയ അജണ്ടകളെ പ്രതിരോധിക്കും. രാജ്യത്ത് കഴിഞ്ഞ ഒരുവര്‍ഷമായി വര്‍ഗീയ ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നു. ആര്‍എസ്എസിന്റെ രാഷ്ട്രീയം ഗൗരവമായി കാണണം. സംഘപരിവാറിന്റെ അജണ്ടകളെ പ്രതിരോധിക്കാന്‍ യുഡിഎഫിന് കഴിയണമെന്നും എംപി വീരേന്ദ്രകുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News