മിഷേല്‍ പ്ലറ്റീനിയെ ആജീവനാന്തം വിലക്കാന്‍ ഫിഫ നീക്കം നടത്തുന്നുവെന്ന് അഭിഭാഷകന്‍

സൂറിച്ച്: സസ്‌പെന്‍ഡ് ചെയ്യപ്പെട്ട യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലറ്റീനിയെ ആജിവനാന്ത കാലത്തേക്ക് വിലക്കാന്‍ ഫിഫ നീക്കം നടത്തുന്നതായി ആരോപണം. പ്ലറ്റീനിയുടെ അഭിഭാഷകനാണ് ആരോപണവുമായി രംഗത്തെത്തിയത്. ഫിഫയുടെ ആവശ്യത്തെ അന്യായം എന്നാണ് പ്ലറ്റീനിയുടെ അഭിഭാഷകന്‍ വിശേഷിപ്പിച്ചത്. എന്നാല്‍, അഭിഭാഷകന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ പ്ലറ്റീനിയോട് അടുത്ത വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. ഫിഫ അച്ചടക്ക സമിതിയാണ് പ്ലറ്റീനിയെ ആജീവനനാന്തം വിലക്കാന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍, കമ്മിറ്റിയുടെ വിശ്വാസമില്ലായ്മയാണ് ഇതു തെളിയിക്കുന്നതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കുന്നു. പ്ലറ്റീനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്ന ഒരു ചെറിയ തെളിവു പോലും ലഭിച്ചിട്ടില്ലെന്നും അഭിഭാഷന്‍ വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് ബ്ലാറ്റര്‍ക്കും പ്ലറ്റീനിക്കുമെതിരെ കേസെടുത്തതായും ഉടന്‍ നടപടി ഉണ്ടാകുമെന്നും ഫിഫ എത്തിക്‌സ് കമ്മിറ്റി പ്രഖ്യാപിച്ചത്. അടുത്തമാസം ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അച്ചടക്ക സമിതി വ്യക്തമാക്കിയിരുന്നു. ജനുവരിയില്‍ പ്ലറ്റീനിയുടെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് എത്തിക്‌സ് കമ്മിറ്റിയുടെ പുതിയ നീക്കം. ഫെബ്രുവരി 26ന് നടക്കാനിരിക്കുന്ന ഫിഫ തെരഞ്ഞെടുപ്പില്‍ പ്ലറ്റീനി ബ്ലാറ്ററുടെ പിന്‍മുറക്കാരനായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News