ഉറക്കത്തെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളൊക്കെയുണ്ട്; ഉറക്കത്തിലെ ചില നുറുങ്ങു കാര്യങ്ങള്‍

ഉറക്കമാണ് പ്രധാനമെന്ന് എല്ലാവര്‍ക്കും അറിയാം. ഉറക്കം എന്നത് പ്രകൃത്യാലുള്ള കാര്യമാണ്. ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത കാര്യവും. ഒരുദിവസം ഇത്രസമയം എങ്കിലും ഉറങ്ങണം എന്നതു നിര്‍ബന്ധം. അത് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. ഉറക്കത്തെക്കുറിച്ച് വേണ്ടതെല്ലാം അറിയും എന്ന് എല്ലാവരും ധരിക്കുന്നു. എന്നാല്‍. എന്തെല്ലാം അറിയാം നിങ്ങള്‍ക്ക്. ഉറക്കത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഇതാ.

ചെറിയ ഒരു മയക്കം ഒരാളുടെ ജാഗ്രത, ഓര്‍മശക്തി, ഭാവനാശേഷി, ചിന്താശേഷി എന്നിവ വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, അരമണിക്കൂറില്‍ കൂടുതല്‍ മയങ്ങരുത്. മാത്രമല്ല, ഇത്തരം ചെറിയ മയക്കങ്ങള്‍ രാത്രിയിലെ ഉറക്കത്തെ ബാധിക്കുകയുമില്ല.

മയക്കം അരമണിക്കൂറില്‍ കൂടുതലാകരുതെന്ന് പറയാന്‍ കാരണമുണ്ട്. അധികമായാല്‍ നിങ്ങള്‍ ഗാഢമായ നിദ്രയിലേക്ക് വീഴും. നല്ല മാനസികാവസ്ഥയില്‍ ഉണരുന്നതിനും ഇത് വിഘാതമുണ്ടാക്കും. ഉറങ്ങുന്നതിനു മുമ്പ് ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ചിട്ട് പെട്ടെന്ന് ഒന്നു മയങ്ങി നോക്കൂ. ഉഷാറായി ഉണരാന്‍ സാധിക്കും.

ഉറങ്ങും മുമ്പ് ടിവി കാണുന്ന ശീലമുണ്ടോ? എങ്കില്‍ അതുപേക്ഷിക്കാന്‍ തയ്യാറായിക്കോളൂ. ടിവി കണ്ടുകൊണ്ടിരിക്കുന്നത് നിങ്ങളെ ഉറങ്ങുന്നതില്‍ നിന്ന് വിലക്കും. ടെലിവിഷന്‍ നിങ്ങളെ പ്രചോദിപ്പിക്കുകയും ഉറക്കത്തെ അകറ്റുകയും ചെയ്യും. അതുകൊണ്ട് ഉറങ്ങും മുമ്പ് ടിവി കണ്ടുകൊണ്ടിരിക്കുന്ന ശീലം ഉപേക്ഷിക്കുക.

മദ്യം ഉറങ്ങാന്‍ സഹായിക്കുമെന്ന ധാരണയുണ്ടോ? അതും തെറ്റാണ്. മദ്യപിച്ചാല്‍ വേഗത്തില്‍ ഉറങ്ങാന്‍ സാധിക്കുമെങ്കിലും പക്ഷേ, അത് ഉറക്കത്തിന്റെ ഗുണമേന്‍മയെ ബാധിക്കുകയും ഉറക്കത്തിന്റെ ഗുണമേന്‍മ നശിക്കുകയും ചെയ്യും. വിശ്രമമില്ലാത്ത ഉറക്കം ഉറക്കത്തിന്റെ ദൈര്‍ഘ്യത്തെയും ബാധിക്കും.

രാത്രി ഉറക്കമിളക്കുന്നത് ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കും. അത് ഉറക്കത്തിന്റെ സ്വാഭാവികതയെ ഇല്ലാതാക്കുകയും കാര്യങ്ങള്‍ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് രാത്രിമുഴുവന്‍ സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചുപൊളിക്കുന്നത് ഒഴിവാക്കുന്നതു നന്നായിരിക്കും.

വിഷാദരോഗികള്‍ക്കോ ആകാംക്ഷയുള്ളവര്‍ക്കോ ആണ് ഉറക്കമില്ലായ്മ എന്ന രോഗം തേടിയെത്തുന്നതെന്ന് വിചാരിക്കരുത്. അത് ആര്‍ക്കു വേണമെങ്കിലും ഉണ്ടാകാം. പെരുമാറ്റം മുതല്‍ മെഡിക്കേഷന്‍ വരെ ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഉറക്കമില്ലായ്മയ്ക്ക് എത്രയും വേഗം ഡോക്ടറെ കാണുക.

മിക്ക സമയത്തും ഉറക്കം വരുന്നപോലെ തോന്നുകയും ഉറക്കക്ഷീണം തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നത് നന്നായിരിക്കും. ഇത് ചികിത്സ വേണ്ട സാഹചര്യമാണെന്ന് സാരം. നിങ്ങള്‍ മടിയനാണെന്ന് ഇത്തരം സാഹചര്യങ്ങള്‍ക്ക് അര്‍ത്ഥമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here