കേരളം ഭ്രാന്താലയമാക്കരുത്; സംഘപരിവാറും വെള്ളാപ്പള്ളിയും തകര്‍ക്കാന്‍ ശ്രമിക്കുന്നത് മതേതരത്വത്തെ; ഡിവൈഎഫ്‌ഐ സെക്കുലര്‍ മാര്‍ച്ച് യുവതയുടെ യുദ്ധപ്രഖ്യാപനം

മതനിരപേക്ഷത ഒരു രാഷ്ട്രസങ്കല്‍പം എന്നനിലയിലാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ് എന്നത് ഭരണഘടനയുടെ ആമുഖത്തിലെ ഒരു ആലങ്കാരിക പ്രയോഗമല്ല. അക്ഷരാര്‍ത്ഥത്തില്‍ തന്നെ അര്‍ത്ഥപൂര്‍ണമായ രാഷ്ട്രവിശകലനമാണത്. ഭരണഘടനയുടെ പിറവിക്കും, സ്വാതന്ത്ര്യലബ്ധിക്കുമെല്ലാം മുമ്പുതന്നെ ഇന്ത്യയുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന വികാരമാണ് മതനിരപേക്ഷത. ഇന്ത്യയെ പോലെ വൈവിധ്യ സമ്പന്നമായ ഒരു രാജ്യത്തിന് മതനിരപേക്ഷതയെ ജീവവായുവായി സ്വീകരിച്ചുകൊണ്ടു മാത്രമേ നിലനില്‍ക്കാനാവൂ എതാണ് യാഥാര്‍ത്ഥ്യം.

രാഷ്ട്രത്തിനു മതമില്ല എന്ന വിളംബരമാണ് മതനിരപേക്ഷ രാഷ്ട്രം എന്ന വാക്കിന്റെ കാതല്‍. രാഷ്ട്രം മതനിരപേക്ഷമാണ് എന്ന് വിളംബരം ചെയ്യുമ്പോള്‍ തന്നെ ഇന്ത്യ മതസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നുമുണ്ട്. ഏതൊരു പൗരനും തനിക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും, ഒരു മതത്തിലും വിശ്വസിക്കാതെ മതരഹിതനായി ജീവിക്കുവാനും ഇന്ത്യയില്‍ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടുതന്നെ മതസംബന്ധിയായ ആകുലതകള്‍ക്ക് ഒരു പ്രസക്തിയുമില്ലാത്ത രാജ്യമാവണം ഇന്ത്യ. ‘എനിക്ക് എന്റെ മതം, നിങ്ങള്‍ക്ക് നിങ്ങളുടേതും’ എന്ന പ്രവാചക വചനം ഇവിടെ നമുക്കോര്‍ക്കാവുതാണ്.

എണ്ണിയാലൊടുങ്ങാത്ത വിശ്വാസധാരകളാല്‍ സമ്പന്നമായ ഇന്ത്യയ്ക്ക് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു മാത്രമെ മുന്നോട്ടു പോകാനാവൂ. ചരിത്രത്തിലുടനീളം ഈ ഉന്നതമായ ചിന്തയെ പ്രോത്സാഹിപ്പിക്കാന്‍ നമുക്കായിട്ടുണ്ട്. സ്വതന്ത്ര്യ സമരകാലത്തും, സ്വാതന്ത്ര്യാനന്തരവും മതപരമായ സൗഹൃദാന്തരീക്ഷത്തിന് പോറലേല്‍ക്കാതിരിക്കാന്‍ നാം ജാഗ്രത പാലിച്ചിട്ടുമുണ്ട്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ടവര്‍ ഏക മനസോടെയാണ് ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ അണിനിരത്. രാജ്യത്തിന്റെ എല്ലാ ചലനങ്ങളിലും മതത്തിനതീതമായി നിലകൊണ്ടവരാണ് ഇന്ത്യന്‍ ജനസാമാന്യം. ഒറ്റപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഒരേ മനസോടെ രാഷ്ട്രപുരോഗതിക്കുവേണ്ടി അണിനിരക്കാനുമുള്ള സന്നദ്ധതയാണ് എന്നും ഇന്ത്യ പ്രദര്‍ശിപ്പിച്ചത്.

ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യത്തിനും സംസ്‌കാരത്തിനും പോറലേല്‍പിച്ചത് 1925-ല്‍ രൂപംകൊണ്ട ആര്‍എസ്എസ് ആണ്. ആര്‍എസ്എസിന്റെ രൂപീകരണം തന്നെ മഹാരാഷ്ട്രയിലെ ദളിത് മുന്നേറ്റങ്ങളെ തടയാന്‍ വേണ്ടിയായിരുന്നു. ദളിത്-ന്യൂനപക്ഷ വിരുദ്ധത കൊടിയടയാളമായി സ്വീകരിച്ച സംഘടനയാണ് ആര്‍എസ്എസ്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘ് ചാലക് ആയ മാധവ സദാശിവ ഗോള്‍വള്‍ക്കര്‍ എഴുതിയ ‘വിചാരധാര’യാണ് ആര്‍എസ്എസിന്റെ അടിസ്ഥാന ഗ്രന്ഥം. വിചാരധാരയുടെ 19, 20, 21 അധ്യായങ്ങളിലായി ഇന്ത്യയുടെ ഭീഷണികളെ കുറിച്ച് ദീര്‍ഘമായി പ്രതിപാദിക്കുന്നുണ്ട്. മുസ്ലീംങ്ങളും, ക്രിസ്ത്യാനികളും, കമ്യൂണിസ്റ്റുകാരുമാണ് ഇന്ത്യയുടെ ആഭ്യന്തര ഭീഷണികളൊണ് വിചാരധാര പറയുത്. അതിനാല്‍ ഈ ‘ഭീഷണികളെ’ തുടച്ചു നീക്കുകയെതാണ് ആര്‍എസ്.എസിന്റെ ലക്ഷ്യം. ഇഷ്ടമില്ലാത്തവരെ കൊന്നൊടുക്കുമെന്ന് ഇത്തരുണത്തില്‍ ആര്‍എസ്എസ് മുമ്പേ പ്രഖ്യാപിച്ചിരിക്കുന്നുവെന്ന് സാരം.

ആസൂത്രിതമായി വര്‍ഗ്ഗീയ കലാപങ്ങളും വംശഹത്യകളും നടത്തികൊണ്ട് ഇന്ത്യക്കാര്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാനും വോട്ടുബാങ്കുകള്‍ സൃഷ്ടിച്ച് രാഷ്ട്രീയാധികാരം പിടിക്കാനുമുള്ള പച്ചയായ വര്‍ഗീയ നീക്കമാണ് ആര്‍എസ്എസ് നടത്തുത്. 16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിയ്ക്ക് തനിച്ച് അധികാരത്തില്‍ വരാന്‍ കഴിഞ്ഞത് ഒരവസരമായി എടുക്കുന്ന ആര്‍എസ്എസിന്റെ ഭീകരമുഖമാണ് നാമിപ്പോള്‍ കാണുത്. രാജ്യത്തെ സമ്പൂര്‍ണമായി വര്‍ഗീയവല്‍കരിച്ചുകൊണ്ട് അനാദികാലത്തേയ്ക്ക് അധികാരം കയ്യാളാനുള്ള നീക്കമാണിപ്പോള്‍ നടക്കുത്.

ഭയപ്പെടുത്തിയും കൊലപ്പെടുത്തിയും എതിര്‍ക്കുവരെ ഇല്ലാതാക്കാനും മതാടിസ്ഥാനത്തില്‍ മനുഷ്യരെ ചേരിതിരിച്ചും ശത്രുതാമനോഭാവം വളര്‍ത്തിയും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുവര്‍ തകര്‍ക്കുന്നത് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള സംസ്‌കാരത്തെയും രാജ്യത്തെയുമാണ്. ഇന്ത്യന്‍ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ ആര്‍എസ്എസിനെ ഒറ്റപ്പെടുത്തേണ്ടതുണ്ട്.

ഗാന്ധിജിയെ കൊന്നവര്‍ തോക്കു താഴെ വെച്ചിട്ടില്ല എന്നതിന്റെ ഭയനാകമായ ഓര്‍മ്മപ്പെടുത്തലാണ് സമീപകാലത്തുണ്ടായ ആവര്‍ത്തിച്ചുള്ള കൊലപാതകങ്ങള്‍. ശാസ്ത്ര പ്രചാരകന്‍ നരേന്ദ്ര ധബോല്‍കറും, ചരിത്രകാരന്‍ ഗോവിന്ദ് പന്‍സാരെയും, പണ്ഡിതനായ കല്‍ബുര്‍ഗിയും അരുംകൊലചെയ്യപ്പെടുമ്പോള്‍ തലകുനിക്കേണ്ടിവന്നത് രാഷ്ട്രത്തിനു തന്നെയാണ്. വയോധികരായ മഹാപണ്ഡിതന്മാരെ വെടിവെച്ചു കൊല്ലുന്നതിലൂടെ എതിര്‍ക്കുവര്‍ക്ക് വ്യക്തമായ സന്ദേശമാണ് ആര്‍എസ്എസ് നല്‍കുന്നത്. വിദ്വേഷവും ശത്രുതയും വമിക്കുന്ന ആക്രോശങ്ങളിലൂടെ സംഘപരിവാര്‍ നേതൃത്വം ഇന്ത്യയെ ഭയത്തിന്റെ റിപ്പബ്ലിക്കാക്കി മാറ്റുന്നു.

പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുവര്‍ ലോകത്തിന്റെ മുന്നില്‍ ഇന്ത്യയെ വീണ്ടും അപമാനിക്കുകയാണ്. മനുഷ്യര്‍ക്ക് ജീവിക്കാന്‍ കൊള്ളാത്ത നാടാക്കി രാജ്യത്തെ മാറ്റുകയാണ്. പെട്ടെന്നൊരു ദിവസം പശുമാംസം കഴിക്കുന്നത് മനുഷ്യരെ കൊല്ലാനുള്ള കാരണമായി മാറി. പശുവിന്റെ മാംസം ഇന്ദ്രന്‍ കഴിച്ചിരുന്നതായി ഋഗ്വേദത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അന്ന് ആര്‍എസ്എസ് ഉണ്ടായിരുന്നെങ്കില്‍ ഇന്ദ്രന്റെ സ്ഥിതി എന്താകുമായിരുന്നുവെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. പൗരാണിക കാലത്ത് പശു ഇറച്ചി കഴിക്കാത്തവരെ ഉത്തമഹിന്ദുക്കളായി കണക്കാക്കിയിരുന്നില്ലെന്ന് സ്വാമി വിവേകാനന്ദന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇഷ്ടമില്ലാത്തവരെ കൊല്ലാന്‍ ഭക്ഷണത്തെ ഒരു കാരണമാക്കുകയാണ് സംഘപരിവാരം. കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്ന മറ്റൊരു രാജ്യവും ലോകത്തുണ്ടാവില്ല.

അവനവന്റെ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്താനും, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുവാനും, കഴിയാതെ വന്നാല്‍ സ്വാതന്ത്ര്യമെന്നത് അര്‍ത്ഥമില്ലാത്ത വെറുമൊരു വാക്കുമാത്രമായി ചുരുങ്ങിപ്പോകും. ഇന്ത്യയിലിന്ന് അത്തരമൊരവസ്ഥ വന്നു ചേര്‍ന്നിരിക്കുന്നു. അതുകൊണ്ടു തന്നെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള സമരം സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കൂടിയുള്ളതാണ്.

എതിര്‍ സ്വരമുയര്‍ത്തുവരെ കൊന്നൊടുക്കുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമായി വരികയാണ്. പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയും, സര്‍ക്കാര്‍ സമിതികളില്‍നിന്ന് രാജിവെച്ചും, കലാ-സാഹിത്യ രംഗങ്ങളിലെ പ്രമുഖര്‍ തങ്ങള്‍ കൊല്ലപ്പെടുവര്‍ക്കും പൊരുതി നില്‍ക്കുവര്‍ക്കും ഒപ്പമാണെ് പ്രഖ്യാപിച്ചു കഴിഞ്ഞു. വരാനിരിക്കുന്നത് യോജിച്ച മഹാ സമരങ്ങളായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

രാജ്യമാകെ ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ ഒരു കൂട്ടര്‍ കേരളത്തില്‍ ആര്‍എസ്എസ് പതാക പുതയ്ക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരമൊരു വികൃത നിലപാട് സ്വീകരിച്ചിരിക്കുന്നത് വെള്ളാപ്പള്ളി നടേശനും കുടുംബവുമാണ്. അദ്ദേഹത്തിന് ആര്‍എസ്എസിലോ, അല്‍ ക്വയ്ദയിലോ ചേരാനുള്ള വ്യക്തിപരമായ സ്വാതന്ത്ര്യത്തെ ആര്‍ക്കും തടയാനാവില്ല. എന്നാല്‍ എസ്എന്‍ഡിപി യോഗമെന്ന ഒരു മഹാപ്രസ്ഥാനത്തെ കൊലയാളികളുടെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കുമ്പോള്‍ ചരിത്രവും വര്‍ത്തമാനവും മനസിലാക്കുവരെല്ലാം അയ്യേ എന്ന് അറിയാതെ പറഞ്ഞുപോകും.

കേരളീയ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ ശ്രീനാരായണ ഗുരു അന്ത്യശ്വാസം വരെ പോരാടിയത് മദ്യത്തിനും മതത്തിനും ജാതിയ്ക്കുമെതിരായിട്ടായിരുന്നു. ‘ജാതിഭേദം, മതദ്വേഷമേതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിതെന്ന് അരുവിപ്പുറത്ത് പ്രഖ്യാപിച്ചത് ഗുരുവായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്ന ചിലര്‍ ഗുരു എന്തിനെയെല്ലാം എതിര്‍ത്തിരുന്നുവോ അതിനെയെല്ലാം വാരിപ്പുണരുകയാണ്. വ്യക്തിപരമായ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങി തെറ്റായ നിലപാടു സ്വീകരിക്കുവര്‍ ഗുരുവിനോടും ഗുരുവിന്റെ ആശയങ്ങളോടും പൊറുക്കാനാവാത്ത അപരാധമാണ് ചെയ്യുത്.

സംഘപരിവാര്‍ ക്രിമിനലുകള്‍ ഹരിയാനയില്‍ ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊല്ലുമ്പോഴും, പിന്നോക്കക്കാര്‍ക്ക് സംവരണം വേണ്ടെന്ന് ആര്‍എസ്എസ് മേധാവി ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോഴും ഒരക്ഷരം മിണ്ടാത്തവര്‍ സമുദായാംഗങ്ങളെ ഒറ്റുകൊടുക്കുന്നത് നല്ല ഉദ്ദേശ്യത്തോടെയാണെന്ന് കരുതാന്‍ സ്ഥിരബുദ്ധിയുള്ളവര്‍ക്ക് കഴിയില്ല. ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടകള്‍ക്ക് കീഴടങ്ങാത്ത കേരളത്തെ കൈപ്പിടിയിലൊതുക്കാനുള്ള സംഘപരിവാര്‍ നീക്കമാണ് വെള്ളാപ്പള്ളി നടേശനിലൂടെ ഇപ്പോള്‍ നടക്കുത്. മറ്റ് ജാതി സംഘടനകളെയും പാട്ടിലാക്കാനുള്ള ശ്രമത്തിലാണ് ആര്‍എസ്എസ്.

കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത് സ്വാമി വിവേകാനന്ദനാണ്. ഉച്ചനീചത്വങ്ങളുടെ ഭൂതകാലത്തോട് കണക്കുതീര്‍ത്ത് ആധുനിക കേരളം സൃഷ്ടിച്ചത് സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും, നവോത്ഥാന പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റുകാരും ചേര്‍ന്നാണ്. അപ്പോഴെല്ലാം ‘ഭ്രാന്താലയ’ത്തെ സംരക്ഷിക്കാനായിരുന്നു ആര്‍എസ്എസ് ശ്രമം. ഇപ്പോഴാവട്ടെ ആധുനിക കേരളത്തെ ഭ്രാന്താലയമാക്കി മാറ്റാനുള്ള തത്രപ്പാടിലാണവര്‍. ആര്‍എസ്എസിന്റെ വര്‍ഗീയാതിക്രമങ്ങള്‍ ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് വളമായി മാറുന്നതും കാണാതിരുന്നുകൂടാ. എല്ലാത്തരം വര്‍ഗീയതയും നാടിനാപത്താണ്. ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതുമാണ്. ജാതീയതയോടും വര്‍ഗീയതയോടും ഭയരഹിതമായി ഏറ്റുമുട്ടിക്കൊണ്ടേ മതനിരപേക്ഷത സംരക്ഷിക്കാനാവൂ.

കയ്യൂരില്‍ നിന്നും അരുവിപ്പുറത്തുനിന്നും ആരംഭിച്ച സെക്കുലര്‍ മാര്‍ച്ച് വര്‍ഗീയ വാദികളോടുള്ള കേരളീയ യുവത്വത്തിന്റെ യുദ്ധപ്രഖ്യാപനമാണ്. കേരളത്തെ ഭ്രാന്താലയമാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here