നാഗ്പൂര്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 215 റണ്‍സിന് പുറത്ത്; ഇന്ത്യയെ വരിഞ്ഞു കെട്ടിയത് സിമണ്‍ ഹര്‍മറിന്റെ സ്പിന്‍ ബൗളിംഗ്

നാഗ്പൂര്‍: നാഗ്പൂരില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 215 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിരയും വാലറ്റവും അമ്പേ പരാജയപ്പെട്ടു. സിമണ്‍ ഹാര്‍മറിന്റെ ഓഫ് സ്പിന്‍ ബൗളിംഗും മോണ്‍ മോര്‍ക്കലിന്റെ പേസുമാണ് ഇന്ത്യയെ തകര്‍ത്തത്. 40 റണ്‍സെടുത്ത മുരളി വിജയ് ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഹാര്‍മര്‍ നാലും മോര്‍ക്കല്‍ മൂന്നും വിക്കറ്റു വീഴ്ത്തി.

ഓപ്പണര്‍മാരായ ധവാനും വിജയും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും ധവാന്‍ വേഗം ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തി. പിന്നീടു വന്ന ചേതേശ്വര്‍ പുജാരയും കോഹ് ലിയും സ്‌കോര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. പുജാര 21 ഉം കോഹ്‌ലി 22ഉം റണ്‍സെടുത്ത് പുറത്തായി. രഹാനെ 13ഉം രോഹിത് ശര്‍മ രണ്ടും റണ്‍സെടുത്ത് പുറത്തായി. 32 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും 34 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്ന മറ്റുള്ളവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here