‘എന്റെ കിടപ്പറയില്‍ എന്ത് സംഭവിക്കുന്നുവെന്ന് ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ല’; സാനിയ മിര്‍സ

ന്യൂഡല്‍ഹി: തന്റെ കിടപ്പറയില്‍ എന്ത് സംഭവിക്കുന്നുവെന്ന് ചോദിക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. മക്കളെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയില്ലേയെന്ന ചോദ്യത്തോടാണ് സാനിയ ഇത്തരത്തില്‍ പ്രതികരിച്ചത്.

സംഭവം വിവാദമായതോടെ സാനിയയെ അഭിനന്ദിച്ചും വിമര്‍ശിച്ചും സോഷ്യല്‍മീഡിയയില്‍ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. ടെന്നീസ് കോര്‍ട്ട് ജീവിതത്തെ കുറിച്ച് വാചലയാകുന്ന സാനിയ, കുടുംബവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പരസ്യപ്പെടുത്താന്‍ ഇഷ്ടമല്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ലോക ടെന്നീസിലെ വനിത ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരിയാണ് സാനിയ. പാക് ക്രിക്കറ്റ് താരമായ ഷൊയിബ് മാലിക്കാണ് സാനിയയുടെ ജീവിത പങ്കാളി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News