‘എന്റെ കട’ ഇന്ന് നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം: നാടിന്റെ സ്വപ്‌നപദ്ധതിയായ ‘എന്റെ കട’ എന്ന ജനകീയ സംരംഭം ഇന്ന് മുതല്‍ സിസില്‍ ഗ്രൂപ്പ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും, ചെറുകിട സംരംഭകരില്‍ നിന്നും ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് എന്റെ കട ലക്ഷ്യം വയ്ക്കുന്നതെന്ന് സിസില്‍ എംഡി സാബു കുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ഡിസംബര്‍ അഞ്ചിനുള്ളില്‍ 14 ജില്ലകളിലുമായി 98 കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ പഞ്ചായത്തിലും വിലക്കുറവിലും ഗുണമേന്മയിലും, നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്ന ഓരോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നതാണ് എന്റെ കടയുടെ ലക്ഷ്യമെന്നും സാബുകുമാര്‍ പറഞ്ഞു.

കേരളപിറവി ദിനം മുതല്‍ എന്റെ കടകളുടെ ഓണ്‍ലൈന്‍ സാങ്കേതികസംവിധാനം പരീക്ഷിച്ച് വിജയിച്ചിരുന്നു. പിഴവുകള്‍ കണ്ടെത്തി പ്രവര്‍ത്തനം സുഗമമാക്കിയ ശേഷമാണ് ആയിരം ‘എന്റെ കട’ എന്ന ലക്ഷ്യത്തിലേക്ക് സിസില്‍ എത്തിച്ചേര്‍ന്നതെന്ന് സാബുകുമാര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ സിസില്‍ ഡയറക്ടര്‍മാരായ സഹര്‍ഷ്, അശോക് കുമാര്‍, മനോജ് കുമാര്‍, കിഷോര്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News