വെടിവയ്ക്കുന്നതിന് മുന്‍പ് തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് റഷ്യന്‍ പൈലറ്റ്; വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും വെളിപ്പെടുത്തല്‍

മോസ്‌കോ: റഷ്യന്‍ വിമാനം വെടിവച്ചിട്ട സംഭവത്തില്‍ തുര്‍ക്കി മുന്നറിയിപ്പൊന്നും നല്‍കിയിരുന്നില്ലെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട പൈലറ്റ്. തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി വിമാനം ലംഘിച്ചിട്ടില്ലെന്നും പൈലറ്റ് മാധ്യമങ്ങളോട് വ്യക്തമാക്കി. വിമാനം ഒരു തവണ പോലും തുര്‍ക്കിയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചിരുന്നില്ല. വിമാനം സ്‌ഫോടനത്തില്‍ തകരുന്ന സമയത്ത് പാരച്യൂട്ടില്‍ രക്ഷപ്പെട്ട ഇയാളെ റഷ്യന്‍, സിറിയന്‍ സൈന്യമാണ് രക്ഷപ്പെടുത്തിയത്. എന്നാല്‍ രണ്ടാമത്തെ പൈലറ്റിനെ ഭീകരര്‍ പിടികൂടി വധിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

വെടിയുതിര്‍ക്കും മുന്‍പ് പത്ത് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് തുര്‍ക്കിയുടെ അവകാശവാദം. മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് വെടിവച്ചതെന്നാണ് തുര്‍ക്കിയുടെ ന്യായീകരണം. തുര്‍ക്കിയുടെ നടപടി കടുത്ത പ്രത്യാഘാതങ്ങള്‍ തുര്‍ക്കി സൃഷ്ടിക്കുമെന്ന് റഷ്യ വ്യക്തമാക്കി.

റഷ്യയുടെ സുഖോയ്24 യുദ്ധവിമാനത്തെ തുര്‍ക്കിയുടെ രണ്ട് എഫ്16 വിമാനങ്ങള്‍ ചേര്‍ന്ന് മിസൈല്‍ ആക്രമണത്തിലാണ് വീഴ്ത്തിയത്. തുര്‍ക്കി- സിറിയ അതിര്‍ത്തിയിലെ പര്‍വതമേഖലയിലായിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News