ക്രീറ്റയെ നിരത്തില്‍ ഓടിത്തോല്‍പിക്കാന്‍ മഹീന്ദ്ര; എക്‌സ് യു വി 500ന്റെ ആറു സ്പീഡ് ഓട്ടോമാറ്റിക് പതിപ്പെത്തി; വില 15.63 ലക്ഷം

ആറു സ്പീഡ് ഓട്ടോമാറ്റിക് വേര്‍ഷനായി വിപണിയിലെത്തിയ ഹുണ്ടായ് ക്രീറ്റയെ നിരത്തില്‍ ഓടിത്തോല്‍പിക്കാന്‍ മഹീന്ദ്രയെത്തി. എക്‌സ്‌യുവി 500ന്റെ ആറു സ്പീഡ് ഓട്ടോമാറ്റിക് വേര്‍ഷന്‍ നിരത്തിലെത്തി. നവി മുംബൈയില്‍ 15.63 ലക്ഷം രൂപയാണ് ഷോറൂം വില.

ഫ്രണ്ട് വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളോടെ ഡബ്ല്യൂ 8, ഡബ്ല്യൂ 10 മോഡലുകള്‍ വിപണിയിലെത്തും. ജപ്പാന്‍ നിര്‍മ്മിത ആറുസ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എക്‌സ്‌യുവി 500 ല്‍ മഹീന്ദ്ര ഉപയോഗിച്ചിട്ടുള്ളത്. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് അടക്കമുള്ളവയാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന്റെ സവിശേഷതകള്‍. ഓള്‍വീല്‍ ഡ്രൈവ് വകഭേദത്തില്‍ ഇ.എസ്.പിയുമുണ്ട്.

മഹീന്ദ്ര ഭാവിയില്‍ വിപണിയിലെത്തിക്കുന്ന സാങ് യോങ് എസ്.യു.വികളിലും ഈ ഗിയര്‍ബോക്‌സ് ഉപയോഗിക്കും. മഹീന്ദ്ര സ്‌കോര്‍പിയോയില്‍ ഉപയോഗിച്ചിട്ടുള്ളതില്‍നിന്നും തികച്ചും വ്യത്യസ്തമായ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എക്‌സ്.യു.വി 500 ല്‍ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here