വിദ്യാഭ്യാസമേഖല വാണിജ്യവത്കരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം; ദില്ലിയില്‍ ഇടത് അധ്യാപക വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധമാര്‍ച്ച്

ദില്ലി: വിദ്യാഭ്യസ മേഖലയെ വാണിജ്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എഫ്‌ഐയുടെ നേത്യത്വത്തില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകളും അധ്യാപകരും വിദ്യാഭ്യസ പ്രവര്‍ത്തകരും പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. അന്താരാഷ്ട്ര വ്യാപാര സംഘടനയുടെ കരാറില്‍ ഒപ്പിടാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെടാടയിരുന്നു മാര്‍ച്ച്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത കെകെ രാഗേഷ് എംപി പറഞ്ഞു.

അടുത്ത മാസം കെനിയയിലെ നെയ്‌റോബിയില്‍ നടക്കുന്ന ലോക വ്യാപാരസംഘടനയുടെ സമ്മേളനത്തില്‍ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ സ്വതന്ത്ര വിപണിക്ക് വിട്ടുകൊടുക്കുന്ന കരാറില്‍ ഒപ്പിടാനാണ് കേന്ദ്രം നീക്കം നടത്തുന്നത്. കരാറില്‍ ഒപ്പിടുന്നതോടെ വിദ്യാഭ്യസ മേഖലയില്‍ സര്‍ക്കാറിനുള്ള നിയന്ത്രണങ്ങള്‍ ഒഴിവാകും. വിദേശ സര്‍വ്വകലാശാലകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കച്ചവടം നടത്താനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നതെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ആരോപണം.

കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ നടന്ന പാര്‍ലമെന്റ മാര്‍ച്ചില്‍ എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള ഇടത് വിദ്യാര്‍ത്ഥി സംഘടനകളും അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുത്തു. വാണിജ്യവത്കരണ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡണ്ട് വി ശിവദാസന്‍ പറഞ്ഞു.

എംപിമാരായ എംബി രാജേഷ്, കെകെ രാഗേഷ് എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിച്ചു. പൊതുവിദ്യാഭ്യസ മേഖലയെ തകര്‍ക്കാന്‍ ഉതകുന്നതാണ് സര്‍ക്കാര്‍ നീക്കമെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കെകെ രാഗേഷ് പറഞ്ഞു പറഞ്ഞു. 2005ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ കരാറില്‍ ഒപ്പിടാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇടത് പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അന്ന് സര്‍ക്കാര്‍ പിന്‍മാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here