10 വയസ്സുകാരിയെ ബലമായി വിവാഹം ചെയ്ത് ബലാല്‍സംഗത്തിനിരയാക്കി; 40കാരനായ വരനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

ശ്രീനഗര്‍: 10 വയസുകാരിയെ ബലമായി വിവാഹം ചെയ്ത ശേഷം ബലാത്സംഗത്തിനിരയാക്കിയ വരനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റു ചെയ്തു. നാല്‍പതുകാരനായ വരനും നാലു കൂട്ടാളികളുമാണ് അറസ്റ്റിലായത്. ജമ്മു കാശ്മീരിലെ റമ്പാന്‍ ജില്ലയിലെ ചന്ദര്‍കോട്ട് മേഖലയിലാണ് സംഭവം. വരന്റെ കൂടെയുണ്ടായിരുന്നവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് വിവരം.

വരനായ റൊമേഷ് ലാല്‍, കൂട്ടാളികളായ താക്രു, ബിട്ടു, ക്രിഷന്‍ ചന്ദ്, റൊമേഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ബാല വിവാഹ നിരോധന നിയമപ്രകാരവും ബലാത്സംഗവും തടയാനുള്ള നിയമങ്ങളിലാണ് അറസ്റ്റ്. അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News