സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ച ജെയിംസ് ബോണ്ട് ചിത്രത്തിലെ ചുംബനരംഗങ്ങള്‍; വീഡിയോ കാണാം

ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് കത്രികവച്ച ജയിംസ് ബോണ്ട് ചിത്രത്തിലെ ചുംബനരംഗങ്ങള്‍ യുട്യൂബില്‍. സ്‌പെക്ട്ര എന്ന പുതിയ ജെയിംസ് ബോണ്ട് ചിത്രത്തില്‍ ജെയിംസ് ബോണ്ട് കാമുകിയെ ചുംബിക്കുന്ന രംഗങ്ങളായിരുന്നു വെട്ടിമാറ്റിയത്. നായകന്‍ ഡാനിയല്‍ ക്രെയിഗും നായികമാരായ മോണിക്കാ ബലൂച്ചിയും ലിയ സെയ്‌ഡെക്‌സും തമ്മിലുള്ള രണ്ടും ചുംബനരംഗങ്ങളാണ് വെട്ടിമാറ്റിയിരുന്നത്.

ചുംബനത്തിന്റെ ദൈര്‍ഘ്യം അനാവശ്യമായി വലിച്ചു നീട്ടിയെന്നാണ് സെന്‍സര്‍ ബോര്‍ഡ് കണ്ടെത്തിയ ന്യായീകരണം. ദൈവനിന്ദ ആരോപിച്ച് ചില സംഭാഷണങ്ങളും ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here