വൈ ഫൈയേക്കാള്‍ നൂറിരട്ടി വേഗവുമായി ലൈ ഫൈ വരുന്നു; ഹൈ ഡെഫനീഷന്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ടിവരിക മിനുട്ടുകള്‍ മാത്രം

വൈഫൈയുടെ കാലം കഴിയുന്നുവോ? ശാസ്ത്രലോകം പുതിയ സംശയത്തിന് ഉത്തരത്തിനായി കാത്തിരിക്കുകയാണ്. വൈഫൈയേക്കാള്‍ നൂറിരട്ടി വേഗത്തില്‍ ലൈഫെ എത്തുന്നതോടെ വിവരസാങ്കേതിക വിദ്യാലോകവും വിവരക്കൈമാറ്റവും വലിയ രീതിയില്‍ മാറുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഒരു സെക്കന്‍ഡില്‍ ഒരു ജിബിയുടെ വിവരക്കൈമാറ്റമാണ് ലൈഫൈയിലൂടെ സാധ്യമാവുക.

ലൈഫൈ വരുന്നതോടെ ആല്‍ബങ്ങളും ഹൈ ഡെഫനീഷനിലുള്ള സിനിമകളുടെ ഡൗണ്‍ലോഡ് ചെയ്യാന്‍ വെറും സെക്കന്‍ഡുകളോ മതിയാകും. കണ്ണിനു കാണാന്‍ കഴിയാത്തതരത്തില്‍ അതിവേഗതയില്‍ സഞ്ചരിക്കുന്ന എല്‍ഇഡി പ്രകാശത്തിലൂടെയാണ് വിവരക്കൈമാറ്റം സാധ്യമാക്കുക. വിസിബിള്‍ ലൈറ്റ് കമ്യൂണിക്കേഷന്‍ (വിഎല്‍സി) എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഹരാള്‍ഡ് ഹാസ് 2011-ലാണ് ലൈഫൈ കണ്ടെത്തിയത്.

മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ജനങ്ങളിലേക്ക് ലൈഫൈ എത്തുമെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് വൈഫൈക്കു പരിപൂര്‍ണമായി പകരമായായിരിക്കും ലൈഫൈ വരിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here