ലോക സൂപ്പര്‍ സീരീസിന് സൈനയും; ശ്രീകാന്തിനും യോഗ്യത

ദില്ലി: ഇന്ത്യന്‍ താരങ്ങളായ സെന നെഹ്‌വാളും കിഡംബി ശ്രികാന്തും ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടി. ദുബായില്‍ ഡിസംബര്‍ 9മുതലാണ് സൂപ്പര്‍ സീരീസ് മാസ്റ്റേഴ്‌സ് ഫൈനല്‍. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ ആണ് മാസ്റ്റേഴ്‌സ് ഫൈനലിന്റെ സംഘാടകര്‍.

ലോക രണ്ടാം നമ്പര്‍ താരമാണ് സെന. ശ്രീകാന്ത് ലോക എട്ടാം നമ്പറും. ലോക റാംങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനത്ത് എത്തുന്നവരാണ് സൂപ്പര്‍ സീരീസ് മാസ്റ്റേഴ്‌സ് ഫൈനലില്‍ മത്സരിക്കുന്നത്. സീസണിന്റെ അവസാനത്തില്‍ നടക്കുന്ന ടൂര്‍ണമെന്റാണ് ബിഡബ്ല്യുഎഫ് വേള്‍ഡ് സൂപ്പര്‍ സീരീസ് മാസ്റ്റേഴ്‌സ് ഫൈനല്‍.

ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ ജേതാവായ സെനയും ഇന്ത്യന്‍ സീരീസ് ചാമ്പ്യനായ ശ്രീകാന്തും കഴിഞ്ഞ വര്‍ഷം യോഗ്യത നേടിയിരുന്നു. എന്നാല്‍ സെമിക്കപ്പുറം കടക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News